'നുണ, വാട്‌സ്ആപ്പ് യൂനിവേഴ്‌സിറ്റി കഥ': ബാബരി മസ്ജിദ് നിർമിക്കാൻ നെഹ്റു ആഗ്രഹിച്ചെന്ന രാജ്നാഥ് സിങ്ങിന്റെ പ്രസ്താവനക്കെതിരെ കോൺഗ്രസ്

ന്യൂഡൽഹി: ​ഖജനാവിലെ പണമുപയോഗിച്ച് ബാബരി മസ്ജിദ് നിര്‍മിക്കാൻ ജവഹര്‍ലാല്‍ നെഹ്‌റു താല്‍പര്യപ്പെട്ടിരുന്നെന്നും സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലി​​ന്റെ ഇടപെടൽ മൂലം നടന്നില്ലെന്നുമുള്ള പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനക്കെതിരെ കോൺഗ്രസ്.

പ്രധാനപ്പെട്ട വിഷയങ്ങളിലെ ചർച്ചകൾ ഒഴിവാക്കാനാണ് ഇത്തരം വിഷയങ്ങൾ ഉന്നയിക്കുന്നതെന്ന് കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

രാജ്നാഥ് സിങ് കളവ് പറയുകയാണെന്നും വർത്തമാനകാലത്തെ വിഭജിക്കാൻ ഭൂതകാലത്തെ മാറ്റിയെഴുതുകയാണെന്നും കോൺഗ്രസ് എം.പി മാണിക്യം ടാഗോർ വിമർ​ശിച്ചു. വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റി സ്റ്റോറികൾ ആധാരമാക്കിയുള്ള നുണകഥയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു തെളിവുമില്ലാതെയാണ് ഇത്തരമൊരു പ്രസ്താവന രാജ്നാഥ് സിങ് നടത്തുന്നതെന്നും രാജ്യത്തിന്റെ പ്രതിരോധമന്ത്രി ഒരു പ്രസ്താവന നടത്തുമ്പോൾ വസ്തുതാപരമായ തെളിവുകളുണ്ടായിരിക്കണമെന്നും കോൺ​​ഗ്രസ് രാജ്യസഭ എം.പി ഇമ്രാൻ പ്രതാപ്ഗഢി പറഞ്ഞു.

സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഗുജറാത്തിലെ വഡോദരയിലെ സാധ്‌ലി ഗ്രാമത്തില്‍ സംഘടിപ്പിച്ച ഏകത മാര്‍ച്ചിലായിരുന്നു രാജ്‌നാഥ് സിങ് നെഹ്റുവിനെതിരെ പരാമർശം നടത്തിയത്. 

Tags:    
News Summary - Opposition slams Rajnath Singh’s Nehru remarks on Babri Masjid funding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.