അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി അന്വേഷണം: പ്രതിപക്ഷാംഗങ്ങൾ പാർലമെന്റിന് പുറത്ത് പ്രതിഷേധിക്കുന്നു

ന്യൂഡൽഹി: അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ പാർലമെന്റ് വളപ്പിൽ പ്രതിഷേധിച്ചു. ഗാന്ധി പ്രതിമക്ക് സമീപം നടത്തിയ പ്രതിഷേധത്തിൽ യു.പി.എ ചെയർപേഴ്സൺ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർ പങ്കുചേർന്നു.

തുടർച്ചയായി പാർലമെന്റ് ബഹളത്തിൽ മുങ്ങുകയും നടപടിക്രമങ്ങൾ പൂർത്തിയാകാതെ പിരിയുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പാർലമെന്റ് വളപ്പിൽ പ്രതിഷേധിച്ചത്.



അദാനി ഹിൻഡൻബർഗ് വിഷയത്തിൽ സംയുക്ത പാർലമെന്ററി അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷാംഗങ്ങൾ സഭയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും ബി.ജെ.പി അതിന് ചെവി കൊടുക്കാതെ, രാഹുലിന്റെ ലണ്ടൻ പരാമർശങ്ങളിൽ മാപ്പ് ആവശ്യപ്പെടുകയായിരുന്നു.

ഇരു പക്ഷവും അവരവരുടെ നിലപാടിൽ ഉറച്ച് നിന്ന് ബഹളം തുടർന്നതോടെയാണ് സ്ഥിരമായി പാർലമെന്റിലെ ഇരു സഭകളും പിരിച്ചു വിടേണ്ടി വന്നത്. തുടർന്നാണ് പ്രതിപക്ഷാംഗങ്ങൾ സഭക്ക് പുറത്ത് പ്രതിഷേധിക്കാൻ തീരുമാനിച്ചത്. 

Tags:    
News Summary - Opposition protest demanding JPC probe in Adani stocks issue, in Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.