‘വലിയ വാതിൽ തുറന്നു’; റഫാൽ ഇടപാട് പാർലമെന്‍ററി സമിതി അന്വേഷിക്കണമെന്ന് രാഹുൽ

ന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിൽ ഇനിയൊരു അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി വിധിച്ചെങ്കിലും സംയുക്ത പാർല മെന്‍ററി സമിതി അന്വേഷിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. റഫാൽ ഇടപാടിലെ അഴിമതി അന്വേഷിക്കേണ് ട എന്ന വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹരജികൾ ഇന്ന് സുപ്രീംകോടതി തള്ളിയെങ്കിലും ജസ്റ്റിസ് കെ.എം. ജോസഫിന ്‍റെ വിധിന്യായം പരാമർശിച്ചാണ് രാഹുൽ അന്വേഷണത്തിന് ആവശ്യപ്പെട്ടത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റി സുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി തള്ളിയത്. ഇതിൽ, ജസ്റ്റിസ് കെ.എം. ജോസഫിന്‍റെ വിധിന്യായത്തിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്‍റെ പ്രസ്താവന. 'റഫാൽ അഴിമതിയിലേക്കുള്ള വലിയ വാതിലാണ് ജസ്റ്റിസ് കെ.എം. ജോസഫ് തുറന്നത്. ജാഗ്രതയോടെയുള്ള അന്വേഷണം നടക്കണം. പാർലിമെന്‍റിന്‍റെ സംയുക്ത സമിതി ഇക്കാര്യം അന്വേഷിക്കണം' -രാഹുൽ ട്വീറ്റ് ചെയ്തു.

ജസ്റ്റിസ് ജോസഫിന്‍റെ വിധിന്യായത്തിലെ പ്രധാനഭാഗങ്ങൾ അടിവരയിട്ടു കാട്ടിയാണ് രാഹുൽ ട്വീറ്റ് ചെയ്തത്. അഴിമതി നിരോധന നിയമപ്രകാരം സി.ബി.ഐക്ക് സർക്കാരിൽ നിന്ന് അനുമതി ലഭിക്കുകയും കക്ഷികൾ സി.ബി.ഐയെ സമീപിക്കുകയും ചെയ്താൽ റഫാൽ ഇടപാടിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യാമെന്നായിരുന്നു കെ.എം. ജോസഫിന്‍റെ വിധിന്യായത്തിലെ പരാമർശം.

അതേസമയം, ചൗ​ക്കീ​ദാ​ർ ചോ​ർ​ ഹെ (​കാ​വ​ൽ​ക്കാ​ര​ൻ ക​ള്ള​നാ​ണ്) എ​ന്ന്​ നരേന്ദ്ര മോദിയെ ബ​ന്ധി​പ്പി​ച്ച്​ സു​പ്രീം​കോ​ട​തി പ​റ​ഞ്ഞു​വെ​ന്ന രാ​ഹു​ൽ ഗാ​ന്ധി​യുടെ പരാമർശത്തിനെതിരായ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജിയിൽ വ്യാഴാഴ്ച നടപടിയെടുത്തിരുന്നില്ല. ഭാവിയിൽ ഇത്തരം പരാമർശങ്ങൾ നടത്തുമ്പോൾ രാഹുൽ ഗാന്ധി സൂക്ഷ്മത പുലർത്തണമെന്ന് കോടതി നിർദേശിക്കുകയും ചെയ്തു.

Tags:    
News Summary - "Opened A Huge Door...": Rahul Gandhi On Supreme Court Rafale Ruling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.