ഒരു ചായക്കാരന് മാത്രമേ യുവാക്കളോട് പക്കോഡ വിൽക്കുന്നതിനെ കുറിച്ച് ഉപദേശിക്കാനാവൂ -ഹർദിക്

അഹമദാബാദ്: പക്കോഡയെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തെ പരിഹസിച്ച് പട്ടീദാർ നേതാവ് ഹാർദിക് പട്ടേൽ. ഒരു ചായക്കാരന് മാത്രമേ യുവാക്കളോട് പക്കോഡ വിൽക്കുന്നതിനെ കുറിച്ച് ഉപദേശിക്കാനാവൂവെന്ന് ഹർദിക് പട്ടേൽ പറഞ്ഞു. 

ഈയിടെ ഒരു ടി.വി ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോദി പക്കോഡ കച്ചവടക്കാരെ പരാമർശിച്ചത്. 200 രൂപക്ക് പക്കോഡ  വിൽക്കുന്ന കച്ചവടക്കാരെ നാം തൊഴിലുള്ളവരായി കണക്കാക്കാമോയെന്ന് മോദി ചോദിച്ചിരുന്നു.  ഈ പരാമർശത്തെ പരിഹസിച്ചാണ് ഹാർദിക് പട്ടേൽ രംഗത്തെത്തിയത്. 

Tags:    
News Summary - Only A Chaiwala Can Advise Youth To Sell Pakoda: Hardik Patel's Dig At PM Modi-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.