18 മുതൽ 44 വയസ്​ വരെയുള്ളവർക്ക്​ വാക്​സിനേഷൻ ആരംഭിച്ചത്​ ഒമ്പത്​ സംസ്ഥാനങ്ങൾ മാത്രം

ന്യൂഡൽഹി: 18 മുതൽ 44 വയസ്​ വരെ പ്രായമുള്ളവർക്ക്​ വാക്​സിനേഷൻ ആരംഭിച്ചത്​ ഒമ്പത്​ സംസ്ഥാനങ്ങൾ മാത്രമെന്ന്​ റിപ്പോർട്ട്​. ഇന്ത്യ ടുഡേയാണ്​ ഇതുസംബന്ധിച്ച വാർത്ത പുറത്ത്​ വിട്ടത്​. 21ഓളം സംസ്ഥാനങ്ങൾക്ക്​ ആവശ്യമായ വാക്​സിൻ ഡോസുകൾ ലഭിക്കാത്തതിനാൽ വാക്​സിനേഷൻ പ്രവർത്തനങ്ങൾക്ക്​ തുടക്കം കുറിക്കാൻ സാധിച്ചിട്ടില്ല.

രാജ്യത്ത്​ മെയ്​ ഒന്ന്​ മുതലാണ്​ 18 മുതൽ 44 വയസ്​ വരെയുള്ളവർക്ക്​ വാക്​സിനേഷൻ ആരംഭിച്ചത്​. ഡൽഹി, മഹാരാഷ്​ട്ര, ഛത്തീസ്​ഗഢ്​, ഗുജറാത്ത്​, ജമ്മുകശ്​മീർ, കർണാടക, ഒഡീഷ, രാജസ്ഥാൻ, യു.പി എന്നീ സംസ്ഥാനങ്ങളിൽ മാത്രമാണ്​ ഈ പ്രായപരിധിയുള്ളവർക്ക്​ വാക്​സിനേഷൻ ആരംഭിച്ചത്​.

ഈ ഒമ്പത്​ സംസ്ഥാനങ്ങൾക്കും കൂടി 22.5 ലഷം ഡോസ്​ വാക്​സിൻ ലഭിച്ചു. 18 മുതൽ 44 വയസ്​ പ്രായമുള്ളവരിൽ നാല്​ ലക്ഷം പേർക്കാണ്​ ഇതുവരെ വാക്​സിൻ നൽകിയതെന്ന്​ കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്​. നിർമാതാക്കൾ കൂടുതൽ വാക്​സിൻ സംസ്ഥാനങ്ങൾക്ക്​ കൈമാറിയാൽ മാത്രമേ 18 മുതൽ 44 വയസ്​ പ്രായമുള്ളവരുടെ വാക്​സിനേഷൻ ത്വരിതപ്പെടുത്താനാകു.

Tags:    
News Summary - Only 9 states began vaccination of those between 18 and 44 years, shows govt data

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.