ന്യൂഡൽഹി: അനധികൃത ഓൺലൈൻ ബെറ്റിങ്, ചൂതാട്ട ആപ്പുകളുമായി ബന്ധമുള്ള കമ്പനികളുടെയും വ്യക്തികളുടെയും 5.87 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ തടയലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ബെസ്റ്റാർടെക്, ഖേലോ24 ബെറ്റ്, ബെറ്റ് ഇൻ എക്സ്ചേഞ്ച് തുടങ്ങിയ ആപ്പുകൾക്കെതിരെയായിരുന്നു അന്വേഷണം.
മറ്റുള്ളവരുടെ രേഖകൾ ഉപയോഗിച്ച് എൻ. ശ്യാമള, ഉമർ ഫാറൂഖ് എന്നിവർ നിരവധി കമ്പനികൾ രജിസ്റ്റർ ചെയ്തതായി കണ്ടെത്തി. ഈ കമ്പനികളുടെ എച്ച്.ആർ മാനേജർ അനധികൃതമായി നിരവധി സിം കാർഡുകൾ വാങ്ങി ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച് പണമിടപാടുകൾ നടത്തിയതായും വ്യക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.