മഹാരാഷ്​ട്ര: ഉപമുഖ്യമന്ത്രിപദത്തിൽ തീരുമാനമായില്ലെന്ന്​ കോൺഗ്രസ്​

മുംബൈ: മഹാരാഷ്​ട്ര സർക്കാറിലെ ഉപ മുഖ്യമന്ത്രിപദം സംബന്ധിച്ച്​ തീരുമാനമായില്ലെന്ന്​ കോൺഗ്രസ്​. കോൺഗ്രസ്​ പ്രസിഡൻറ്​ ബാലസാഹേബ്​ തൊറാട്ടാണ്​ ഇക്കാര്യം പറഞ്ഞത്​. കഴിഞ്ഞ ദിവസം തോറാട്ടും എൻ.സി.പിയിലെ ജയന്ത്​ പ​ട്ടേലും ഉപമുഖ്യമന്ത്രിമാരാകുമെന്ന്​ എൻ.സി.പി നേതാവ്​ മാജിദ്​ മേമൻ പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്​ച ഫട്​നാവിസ്​ രാജിവെച്ചതിന്​ പിന്നാലെയായിരുന്നു പ്രഖ്യാപനം.

സഖ്യത്തിൽ ഒരു ഉപമുഖ്യമന്ത്രിസ്ഥാനം മാത്രം മതിയെന്ന ചർച്ചകളും ഇപ്പോൾ നടക്കുന്നുവെന്നാണ്​ റിപ്പോർട്ടുകൾ. കോൺഗ്രസ്​, എൻ.സി.പി പാർട്ടികളിൽ ഉപമുഖ്യമന്ത്രി, സ്​പീക്കർ സ്ഥാനങ്ങൾ ആർക്ക്​ നൽകണ​െമന്നത്​ സംബന്ധിച്ചാണ്​ ചർച്ചകൾ പുരോഗമിക്കുന്നത്​. ഇതുമായി ബന്ധപ്പെട്ട്​ ഇന്ന്​ 11 മണിക്ക്​ സഖ്യത്തിലുള്ള പാർട്ടികളുടെ യോഗം നടക്കുന്നുണ്ട്​​.

മഹാരാഷ്​ട്ര നിയമസഭയിൽ എം.എൽ.എമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്​. ഇന്ന്​ വൈകീട്ട്​ അഞ്ച്​ മണിക്കകം എം.എൽ.എമാരുടെ സത്യപ്രതിജ്ഞ പൂർത്തിയാക്കണമെന്നാണ്​ സുപ്രീംകോടതി ഉത്തരവ്​. നാളെ വൈകീട്ട്​ അഞ്ച്​ മണിക്കാണ്​ മഹാരാഷ്​ട്ര മുഖ്യമന്ത്രിയായി ഉദ്ധവ്​ താക്കറെ സത്യപ്രതിജ്ഞ ചെയ്യുക.

Tags:    
News Summary - ongress' Balasaheb Thorat says 'no decision' on the post yet-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.