ജമ്മു കശ്മീരിലെ അവന്തിപ്പോറയിൽ ഏറ്റുമുട്ടൽ; രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു

അവന്തിപ്പോറ: ജമ്മു കശ്മീരിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. അവന്തിപ്പോറയിലെ പാംപ്പോറ ഏരിയയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരർ ഹിസ്ബുൽ മുദാഹിജീൻ പ്രവർത്തകരാണ്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.

ഭീകരരിൽ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു. സുരക്ഷാസേനയും അർധ സൈനികവിഭാഗവും പൊലീസും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നതെന്ന് കശ്മീർ സോൺ പൊലീസ് അറിയിച്ചു.

വ്യാ​ഴാ​ഴ്​​ച ക​ശ്​​മീ​രി​ലെ ര​ജൗ​രി ജി​ല്ല​യി​ൽ നടന്ന ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു ഭീകരനെ വധിച്ചിരുന്നു. സൈ​ന്യ​ത്തി​ലെ ജൂ​നി​യ​ർ ക​മീ​ഷ​ൻ​ഡ്​ ഓ​ഫി​സ​റും കൊ​ല്ല​പ്പെ​ട്ടിരുന്നു. സു​ര​ക്ഷാ​സേ​ന തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ തീ​വ്ര​വാ​ദി​ക​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

ആഗസ്റ്റ് 13ന് കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്കറെ ത്വയ്യിബ ഭീകരനെ സുരക്ഷാസേന വധിച്ചിരുന്നു. 

Tags:    
News Summary - One terrorist neutralised in encounter in J-K's Awantipora

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.