'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' രാജ്യത്തിന് അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ മാസവും വിവിധ ഇടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്ന് കൊണ്ടിരിക്കുകയാണ്. ഇത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു. വിഷയം ഗൗരവമായി പഠിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലേക്ക് ഒറ്റ വോട്ടർ പട്ടിക മതി. ഈ ലക്ഷ്യത്തെക്കുറിച്ച് ഗൗരവമായ ചർച്ചകൾ നടക്കണം. പ്രിസൈഡിംഗ് ഓഫീസർമാരുടെ ദേശീയ സമ്മേളനത്തിൽ നരേന്ദ്രമോദി ആവശ്യപ്പെട്ടു.
ദേശീയ, സംസ്ഥാന, പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾകൾക്കുള്ള വോട്ടേഴ്സ് കാർഡുകൾ ഏകീകരിക്കുന്നതിനുള്ള നടപടികൾ കൊണ്ടുവരണമെന്നും മോദി പറഞ്ഞു.
2019ലെ തെരഞ്ഞടുപ്പ് പ്രകടന പത്രികയിലെ ബി.ജെ.പിയുടെ വാഗ്ദാനങ്ങളിലൊന്നായിരുന്നു 'ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്' എന്നത്. കഴിഞ്ഞ വർഷം ജൂണിൽ ഇതേക്കുറിച്ച് ആലോചിക്കാനായി പ്രധാനമന്ത്രി സർവകക്ഷി യോഗം വിളിച്ചിരുന്നു. എന്നാൽ പല പ്രമുഖ പ്രതിപക്ഷ കക്ഷികളുടേയും നേതാക്കൾ പങ്കെടുക്കാത്തതിനാൽ യോഗം പ്രതീക്ഷിച്ച ഫലം കണ്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.