വീണ്ടും യു ടേൺ; നൈറ്റ്​ കർഫ്യു പിൻവലിച്ച്​ യെദിയൂരപ്പ

ബംഗളൂരു: കർണാടകയിൽ ഏർപ്പെടുത്തിയ രാത്രി കർഫ്യു പിൻവലിച്ച്​ മുഖ്യമന്ത്രി ബി.എസ്​ യെദിയൂരപ്പ. തീരുമാനം പ്രഖ്യാപിച്ച്​ മണിക്കൂറുകൾക്കകമാണ്​ പിൻമാറ്റം. ജനുവരി രണ്ട്​ വരെയായിരുന്നു രാത്രി കർഫ്യു ഏർപ്പെടുത്തിയത്​.

വിദഗ്​ധരുടെ നിർദേശത്തെ തുടർന്നാണ്​ രാത്രി കർഫ്യു ഏർപ്പെടുത്തിയത്​. ബ്രിട്ടനിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ കണ്ടെത്തിയതി​െന തുടർന്നായിരുന്നു നടപടി. എന്നാൽ, പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ മാനിച്ച്​ രാത്രി കർഫ്യു ആവശ്യമില്ലെന്ന നിലപാടിലേക്ക്​ എത്തിയെന്ന്​ യെദിയൂരപ്പയുടെ പ്രസ്​താവനയിൽ പറയുന്നു. മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയാണ്​ തീരുമാനമെടുത്തത്​. കോവിഡ്​ പ്രോ​ട്ടോകോൾ ജനങ്ങൾ കർശനമായി പാലിക്കണമെന്നും യെദിയൂരപ്പ പറഞ്ഞു.

ചൊവ്വാഴ്ച രാത്രി കർഫ്യു ഏർപ്പെ​ടുത്തേണ്ടെന്നായിരുന്ന യെദിയൂരപ്പയുടെ നിലപാട്​. എന്നാൽ, ബുധനാഴ്ച തീരുമാനം മാറ്റി കർഫ്യു പ്രഖ്യാപിച്ചു. വ്യാഴാഴ്ച വീണ്ടും തീരുമാനം മാറ്റിയിരിക്കുകയാണ്​ യെദിയൂരപ്പ. 

Tags:    
News Summary - One more U-turn: BS Yediyurappa withdraws Karnataka night curfew order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.