Posted On
date_range Updated On
date_range ബാബ സിദ്ദീഖി കേസിൽ ഒരാൾകൂടി പിടിയിൽ
മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രിയും അജിത് പവാർ പക്ഷ എൻ.സി.പി നേതാവുമായ ബാബ സിദ്ദീഖിയെ വെടിവെച്ചുകൊന്ന കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ഹരിയാനയിൽനിന്ന് അമിത് ഹിസാംസിങ് കുമാറിനെയാണ് (29) മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ മറ്റു പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമിതിന്റെ അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. മുഖ്യ പ്രതികളായ ഷൂട്ടർ ശിവ്കുമാർ ഗൗതം, ഗൂഢാലോചന നടത്തിയ ശുംഭം ലോങ്കർ, സീഷാൻ അഖ്തർ എന്നിവരെ ഇനിയും പിടികൂടാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.