Posted On
date_range Updated On
date_range ഹിമാചലിൽ ഇരുനില കെട്ടിടം തകർന്ന് ഒരു മരണം
ഷിംല: ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ കെട്ടിടം തകർന്നു വീണ് ഒരാൾ മരിച്ചു. ആറു പേർക്ക് പരിക്ക്. ഷിംല ജില്ലയിലെ തിയോങ്ങിലാണ് അപകടമുണ്ടായത്. കനത്ത മഴയാണ് കെട്ടിടം തകർന്നു വീഴാൻ കാരണമെന്ന് പൊലീസ് അറിയിച്ചു.
പരിക്കേറ്റ രണ്ടു പേരെ ഷിംലയിലെ ഇന്ദിര ഗാന്ധി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഏഴോളം പേർ തകർന്ന ഇരുനില കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുണ്ട്. ഈ കെട്ടിടത്തിൽ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്‍റെ ഒാഫീസ് പ്രവർത്തിച്ചു വരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.