Posted On
date_range Updated On
date_range ഭിവണ്ടിയിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ചു ; ഒരാൾക്ക് പരിക്ക്
മഹാരാഷ്ട്ര: ഭിവണ്ടിയിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. മജീദ് അൻസാരി (25) ആണ് മരിച്ചത്. താനെ ജില്ലയിൽ ഭിവണ്ടിയിലെ ഖാദിപർ പ്രദേശത്താണ് സംഭവം. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് കെട്ടിടത്തിന്‍റെ ഒരു ഭാഗം തകർന്ന് വീണത്. കെട്ടിടത്തിനകത്ത് ഉറങ്ങുകയായിരുന്ന മജീദ് തൽക്ഷണം മരിച്ചുവെന്ന് പൊലീസ് പറഞ്ഞു. അഗ്നി സുരക്ഷാസേനാംഗങ്ങളുടെ രണ്ട് യൂനിറ്റെത്തി തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടത്തിയത്. കെട്ടിടം തകരാനുള്ള കാരണം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അേന്വഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.