Posted On
date_range Updated On
date_range ആന്ധ്രാ പ്രദേശിൽ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; 19 പേർക്ക് പരിക്ക്
അമരാവതി: ആന്ധ്രാ പ്രദേശിലെ നർസാരോപേട്ടിൽ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തിൽ 19 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ചികിത്സയ്ക്കായി നരസറോപേട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിജയവാഡ സ്വദേശിനി ദിവ്യയാണ് മരിച്ചത്. നരസറോപേട്ട മണ്ഡലത്തിലെ പെറ്റ്ലൂരിവാരിപ്പാലത്ത് സ്വകാര്യ ട്രാവൽ ബസാണ് മറിഞ്ഞത്.
39 യാത്രക്കാരുമായി കർണാടകയിലെ പാലനാട്ടിൽ നിന്ന് യാനത്തേക്ക് പോവുകയായിരുന്ന ശ്രീ തുളസി ട്രാവൽസ് ബസാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയെ തുടർന്ന് റോഡിലേക്ക് വീണ മരക്കൊമ്പുകൾ ഒഴിവാക്കാനുള്ള ശ്രമത്തിൽ ഡ്രൈവർക്ക് ബസിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ബസ് മറിയുകയായിരുന്നു. വഴുക്കലുള്ള റോഡിൻ്റെ ശോച്യാവസ്ഥയാണ് ബസ് നിയന്ത്രണം വിട്ട് മറിയുന്നതിലേക്ക് നയിച്ചതെന്നു പൊലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.