കശ്മീരില്‍ മൂന്നു തീവ്രവാദികളെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ മൂന്നു തീവ്രവാദികളെ സൈന്യം വധിച്ചു. അനന്ത്നാഗ് ജില്ലയിലെ ബിജ്ബിഹാരയില്‍ വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന മൂന്നു തീവ്രവാദികളെയാണ് മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിലൂടെ സൈന്യം വധിച്ചത്. ബുധനാഴ്ച അര്‍ധരാത്രിയോടെ തുടങ്ങിയ വെടിവെപ്പ് വ്യാഴാഴ്ച ഉച്ചയോടെയാണ് അവസാനിച്ചത്. അതിനിടെ, സൈന്യത്തിന്‍െറ വെടിയേറ്റ് പ്രദേശവാസിയായ യുവാവും മരിച്ചു. മറ്റൊരു യുവാവിന് പരിക്കേറ്റു. തീവ്രവാദികളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ സമീപത്തുണ്ടായിരുന്ന ആരിഫ് അഹ്മദ് ഷായാണ് കൊല്ലപ്പെട്ടത്. ബിലാല്‍ അഹ്മദിന് പരിക്കേറ്റു. തീവ്രവാദികളെ നേരിടുന്നതില്‍നിന്ന് സൈന്യത്തിന്‍െറ ശ്രദ്ധതിരിക്കാനായി കല്ളെറിഞ്ഞ ജനക്കൂട്ടത്തെ പിരിച്ചുവിടാനുള്ള ശ്രമത്തിനിടെയാണ് യുവാവിനു വെടിയേറ്റതെന്ന് പൊലീസ് സ്പെഷല്‍ ഡയറക്ടര്‍ ജനറല്‍ എസ്.പി. വൈദ് പറഞ്ഞു. സൈന്യം വെടിവെപ്പ് ശക്തമാക്കിയതോടെ രംഗത്തത്തെിയ ജനക്കൂട്ടം കല്ളേറ് തുടങ്ങിയപ്പോള്‍ അവര്‍ക്കുനേരെയും വെടിവെക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് വ്യക്തമാക്കി. തീവ്രവാദികള്‍ക്ക് രക്ഷപ്പെടാന്‍ സൗകര്യമൊരുക്കുന്നതിനായി ജനക്കൂട്ടം കല്ളേറ് നടത്തുകയായിരുന്നു. ഇതേതുടര്‍ന്നാണ് സുരക്ഷാസൈന്യം വെടിവെച്ചത്. 

തീവ്രവാദികളില്‍ പാകിസ്താന്‍കാരനായ ലശ്കറെ ത്വയ്യിബ നേതാവ് അബൂദുജാനയുമുണ്ടെന്ന് സൈന്യം പറഞ്ഞിരുന്നെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. എന്നാല്‍, ഏറ്റുമുട്ടലിനിടെ ഇയാള്‍ രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. 


 

Tags:    
News Summary - One civilian killed in Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.