ബംഗാളിൽ ‘ഓപ്പറേഷൻ സിന്ദൂർ’ കാർഡിറക്കി അമിത് ഷാ; 2026ൽ ജനങ്ങൾ തൃണമൂലിനെ ഒരു പാഠം പഠിപ്പിക്കുമെന്ന്

കൊൽക്കത്ത: കൊൽക്കത്തയിൽ നടന്ന ബി.ജെ.പി പ്രവർത്തകരുടെ യോഗത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഓപറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ നിലപാടിനെ ലക്ഷ്യംവെച്ചുകൊണ്ട് അവർ സ്ത്രീകളെ വഞ്ചിച്ചുവെന്ന് ബി.ജെ.പി നേതാവ് ആരോപിച്ചു

‘ബംഗാളിലെ മുസ്‍ലിം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാൻ മമത ബാനർജി ഓപ്പറേഷൻ സിന്ദൂറിനെ വിമർശിക്കുന്നു. ഓപറേഷൻ സിന്ദൂറിനെ വിമർശിച്ചുകൊണ്ട് മമത ബാനർജി ഈ രാജ്യത്തെ അമ്മമാരെയും സഹോദരിമാരെയും അപമാനിക്കുന്നു. അവർ 2026ലെ തിരഞ്ഞെടുപ്പിൽ മമത ബാനർജിയെയും ടി.എം.സിയെയും ഒരു പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തിൽ ബാനർജിയുടെ മൗനത്തെ ആഭ്യന്തര മന്ത്രി ചോദ്യം ചെയ്തു. മുർഷിദാബാദിൽ അടുത്തിടെ നടന്ന അക്രമങ്ങൾ സ്വയമേവ നടന്നതല്ലെന്നും സംസ്ഥാനം ആസൂത്രണം ചെയ്തതാണെന്നും ഷാ പറഞ്ഞു. തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി ടി.എം.സി അതിർത്തി സുരക്ഷാ നടപടികൾ തടയുന്നുവെന്നും ഷാ ആരോപിച്ചു.

‘മമത ബാനർജി പാകിസ്താൻ ഭീകരരെ എത്ര വേണമെങ്കിലും അനുകൂലിച്ചേക്കാം. പക്ഷേ ഇത് പ്രധാനമന്ത്രി മോദിയുടെ സർക്കാറാണെന്നും ഓപറേഷൻ സിന്ദൂർ ഇതുവരെ അവസാനിച്ചിട്ടില്ലെന്നും ഞാൻ അവരോട് പറയാൻ ആഗ്രഹിക്കുന്നു. എന്തും ചെയ്യാൻ ധൈര്യപ്പെടുന്ന ആർക്കും ഉചിതമായ ഉത്തരം നൽകും. മുഖ്യമന്ത്രിയായി മമതയുടെ കാലാവധി 2026 ൽ അവസാനിക്കും. ബംഗാളിൽ ബി.ജെ.പി അടുത്ത സർക്കാർ രൂപീകരിക്കും’- ഷാ പറഞ്ഞു.


Tags:    
News Summary - On Mamata turf, Amit Shah invokes Operation Sindoor, says people will teach 'TMC a lesson in 2026'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.