മുംബൈ: ഡ്രൈവിങ് പഠനത്തിനിടെ കാർ 300 അടി താഴ്ചയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലാണ് സംഭവമുണ്ടായത്. യുവതി ഓടിച്ചിരുന്ന കാർ താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
23കാരിയായ ശ്വേത ദീപക് സർവാസേയാണ് അപകടത്തിൽ മരിച്ചത്. യുവതിയുടെ സുഹൃത്ത് പകർത്തിയ 25 സെക്കൻഡ് ദൈർഘ്യമുള്ള അപകടത്തിന്റെ വിഡിയോ പുറത്ത് വന്നിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് ഇരുവരും ഔറംഗബാദിൽ നിന്നും സുലിഭഞ്ജൻ മലയിലേക്ക് യാത്ര നടത്തിയത്.
രണ്ട് മണിയോടെ സർവാസേ കാറിലേക്ക് കയറി റിവേഴ്സെടുത്തു. തുടർന്ന് കാർ താഴ്ചയിലേക്ക് വീഴാൻ പോവുകയാണെന്ന് സുഹൃത്ത് മുന്നറിയിപ്പ് നൽകിയെങ്കിലും വാഹനം നിർത്താൻ യുവതിക്ക് കഴിഞ്ഞില്ല. ഒടുവിൽ സുഹൃത്ത് ഓടിയെത്തുമ്പോഴേക്കും വാഹനം താഴേക്ക് പതിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.