സൂറത്ത്: പുലിക്കു വെച്ച കെണിയിൽ കുടുങ്ങിയത് 65കാരി. ഗുജറാത്തിലെ തപ ി ജില്ലയിലെ ഭൻവാഡി ഗ്രാമത്തിലാണ് സംഭവം. സന്ധിവേദനക്ക് ഡോക്ട റെ കാണിക്കാൻ ആശുപത്രിയിലേക്കു പോയ കംലി കൗശൽ ചൗധരി എന്ന വയോധിക യാണ് അബദ്ധത്തിൽ പുലിക്കെണിയിൽ കുടുങ്ങിയത്. ഒരു രാത്രി മുഴുവൻ തണുത്തുവിറച്ച് കൂട്ടിൽ കഴിച്ചുകൂട്ടിയ അവരെ രാവിലെ ഗ്രാമീണർ കണ്ടെത്തി പുറത്തെടുക്കുേമ്പാൾ പനിച്ച് വിറക്കുന്നുണ്ടായിരുന്നു.
മരുമകൻ ദേവസങ് ചൗധരിയാണ് കംലി കൗശലിനെ മോേട്ടാർ സൈക്കിളിൽ ആശുപത്രിയിൽ കൊണ്ടുപോയത്. ഡോക്ടർ പരിശോധിച്ചശേഷം അവരോട് അവിടെ നിൽക്കാൻ പറഞ്ഞ് മരുമകൻ പുറത്തുപോയതായിരുന്നു. എന്നാൽ, ആരോടും പറയാതെ അവർ ആശുപത്രിയിൽനിന്ന് ഇറങ്ങി നടന്നു. കുറച്ചുദിവസം മുമ്പ് ഗ്രാമത്തിൽനിന്ന് വനപാലകർ പുലിയെ പിടികൂടിയിരുന്നു. ഒരു പുലികൂടിയുെണ്ടന്ന സംശയത്തിൽ വീണ്ടും കെണി സ്ഥാപിക്കുകയും ചെയ്തു. ഇരുട്ടിൽ ഇതുവഴി എത്തിയ വയോധിക അബദ്ധത്തിൽ കൂട്ടിൽ കയറിയ ഉടൻ കൂട് അടഞ്ഞു.
പിറ്റേദിവസം രാവിലെ ഇതുവഴി എത്തിയ ഗ്രാമീണരാണ് വയോധിക തണുത്തുവിറച്ച് കൂട്ടിനകത്ത് ഇരിക്കുന്നത് കണ്ടത്. ബന്ധുക്കളെത്തി ഉടനെ ആശുപത്രിയിൽ എത്തിച്ചു. വയോധിക സുഖംപ്രാപിക്കുന്നതായി തപി ജില്ല കലക്ടർ എം.കെ. ദാമോർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.