ചെന്നൈ: ഇത്തവണ ലോക്സഭയിലേക്ക് തമിഴ്നാട്ടിൽനിന്ന് ഒരുകൂട്ടം എഴുത്തുകാരും. ഡി. എം.കെയുടെ കനിമൊഴി(തൂത്തുക്കുടി), തമിഴച്ചി തങ്കപാണ്ഡ്യൻ (സൗത്ത് ചെന്നൈ), കോൺഗ്രസില െ ജ്യോതിമണി (കരൂർ), സി.പി.എമ്മിെൻറ എസ്. വെങ്കടേശൻ (മധുര), വിടുതലൈ ശിറുതൈകൾ കക്ഷിയുടെ ഡി. രവികുമാർ (വിഴുപ്പുറം) എന്നിവരാണിവർ.
മുൻ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായി രുന്ന എം. കരുണാനിധിയുടെ മകൾ കൂടിയായ കനിമൊഴി കവയിത്രിയും ഗ്രന്ഥകാരിയുമാണ്. മലയ ാളം ഉൾപ്പെടെ വിവിധ ഭാഷകളിലേക്ക് കവിതകൾ വിവർത്തനം ചെയ്തു. അഞ്ച് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ആദ്യമായാണ് ലോക്സഭയിലെത്തുന്നത്. രണ്ടു തവണ രാജ്യസഭാംഗമായിരുന്നു.
മുൻ ഡി.എം.കെ മന്ത്രി തങ്കപാണ്ഡ്യെൻറ മകൾ തമിഴച്ചി തങ്കപാണ്ഡ്യൻ സാഹിത്യകാരിയും പ്രഭാഷകയും നർത്തകിയുമാണ്. സ്വകാര്യ കോളജിൽ ഇംഗ്ലീഷ് പ്രഫസറായിരുന്ന ഇവർ 20ഒാളം പുസ്തകങ്ങളെഴുതിയിട്ടുണ്ട്. വിടുതലൈ ശിറുതൈകൾ കക്ഷിയിലെ പ്രമുഖനായ ഡി. രവികുമാർ ദലിത് ചരിത്രകാരനും ഗ്രന്ഥകാരനുമാണ്.
വാഗ്മി, കവി, ചെറുകഥാകൃത്ത്, വിവർത്തകൻ എന്നീ നിലകളിലും തിളങ്ങുന്നു. ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ എം. തമ്പിദുരൈയെ തോൽപിച്ചാണ് ലോക്സഭയിലേക്ക് എത്തുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽപെട്ട ജ്യോതിമണി നിരവധി പ്രതിസന്ധികളെ മറികടന്നാണ് പാർലമെൻറ് ജീവിതം തുടങ്ങുന്നത്.
രാഹുൽ ബ്രിഗേഡിൽപെട്ട ഇവർ കഥകളും കവിതകളും എഴുതാറുണ്ട്. ഇവരുടെ ചില പുസ്തകങ്ങൾ ഇംഗ്ലീഷിലേക്കും മറ്റും വിവർത്തനം ചെയ്തിട്ടുണ്ട്. കേന്ദ്ര സാഹത്യ അക്കാദമി അവാർഡ് ജേതാവാണ് എസ്. വെങ്കടേശൻ. ‘കാവൽകോട്ടം’ എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. സി.പി.എമ്മിെൻറ മുഴുവൻ സമയ പ്രവർത്തകനായ ഇദ്ദേഹം നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.