മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട എം.എൽ.എയുടെ ഭാര്യ സ്ഥാനാർഥി

റാഞ്ചി: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട ബി.ജെ.പി എം.എല്‍.എയുടെ ഭാര്യ ദന്തേവാഡ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നു. മാവോയിസ്​റ്റ്​ ആക്രമണത്തിൽ കൊല്ലപ്പെട്ട ദന്തേവാഡ എം.എൽ.എ ഭീമ മാൻദേവിയുടെ ഭാര്യ ഓജസ്വിയാണ്​ ഉപതെരഞ്ഞെടുപ്പിൽ ഭർത്താവി​​​െൻറ സീറ്റ്​ തിരിച്ചുപിടിക്കാൻ ഇറങ്ങിയിരിക്കുന്നത്​. ബി.ജെ.പി സ്ഥാനാർഥിയായ ഓജസ്വി തിങ്കളാഴ്​ച നാമനിർദേശപത്രിക സമർപ്പിച്ചു.

ഏപ്രിൽ ഒമ്പതിനാണ്​ ഭീമ മാൻദേവിയും ഒപ്പം സഞ്ചരിച്ച അഞ്ചു പൊലീസുകാരും മാവോയിസ്​റ്റ്​ ആക്രമണത്തിൽ കൊല്ലപ്പെട്ടത്​. എം.എൽ.എ സഞ്ചരിക്കുന്ന വഴിയിൽ കുഴിബോംബ്​ സ്​ഫോടനം നടത്തിയ മവോയിസ്​റ്റുകൾ വാഹനവ്യൂഹത്തിന്​ ​േ​നരെ വെടിയുതിർക്കുകയായിരുന്നു.

ഭർത്താവ്​ കൊല്ലപ്പെട്ട ശ്യാമഗിരി മേഖലയിൽ നിന്നുതന്നെ പ്രചരണം തുടങ്ങിയതായി ഓജസ്വി പറഞ്ഞു. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ തനിക്കാവുന്നതെല്ലാം ചെയ്യും. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കണമെന്ന ഭർത്താവിൻെറ ആഗ്രഹം നിറവേറ്റാനാണ്​ ത​​​െൻറ ശ്രമമെന്നും ഓജസ്വി പറഞ്ഞു.

ലോക്​സഭ തെരെഞ്ഞെടുപ്പ് പ്രചരണത്തിന് പോകും വഴി ദന്തേവാഡയിലെ ക്വാക്കോണ്ടക്കും ശ്യാമഗിരിക്കും ഇടയില്‍ വെച്ചാണ് ഭീമ മാൻദേവി കൊല്ലപ്പെട്ടത്​.

Tags:    
News Summary - Ojasvi Mandavi, wife of BJP MLA Bheema Mandavi who lost his life in a naxal attack file nomination - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.