ഒഡീഷ സെക്രട്ടേറിയറ്റ് ഇനി മുതൽ ‘ലോക് സേവ ഭവൻ’

ഭുവനേശ്വർ: ഒഡീഷ സെക്രട്ടേറിയറ്റി(സചിവലയ)ന്‍റെ പേര് 'ലോക് സേവ ഭവൻ' എന്നാക്കി പുനർനാമകരണം ചെയ്യുന്നു. നിയമസഭയിൽ ബജറ്റ് അവതരണത്തിനിടെ മുഖ്യമന്ത്രി നവീൺ പട്നായിക്കാണ് പേരുമാറ്റുന്ന വിവരം പ്രഖ്യാപിച്ചത്.

ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാന്മാരെന്നും അവരെ സേവിക്കണമെന്നും നവീൺ പട്നായിക് പറഞ്ഞു. സെക്രട്ടേറിയറ്റി(സചിവലയ)നെ 'ലോക് സേവ ഭവൻ' എന്ന് പുനർനാമകരണം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

1959 നവംബർ 12നാണ് ഒഡീഷ സെക്രട്ടേറിയറ്റ് സമുച്ചയം രാജ്യത്തിന് സമർപ്പിച്ചത്. അന്നത്തെ ആഭ്യന്തര മന്ത്രി ഗോവിന്ദ് ബല്ലഭ് പന്ത് ആണ് ഈ പ്രഖ്യാപനം നടത്തിയത്.

Tags:    
News Summary - Odisha Secretariat Name Changed to Lok Seva Bhavan -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.