ഭുവനേശ്വർ: രാജ്യെത്ത ആദ്യ ഗോത്ര സുന്ദരിപ്പട്ടം ഒഡീഷ സ്വദേശി പല്ലവി ദുരക്ക്. ഒഡീഷയിെല ഉത്കൽ മണ്ഡപത്തിൽ നടന്ന ആദി റാണി കലിംഗ ഗ്രോത്ര സുന്ദരി മത്സരത്തിലാണ് കൊരാപുത് ജില്ലയിൽ നിന്നുള്ള പല്ലവി ജേതാവായത്. ടിട്ലഗഡിലെ പഞ്ചമി മാജി, മയൂർഗഞ്ചിലെ രശ്മിരേഖ ഹൻസ്ദ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
തന്നെപ്പോലെ പല ഗോത്ര പെൺകുട്ടികൾക്കും വിദ്യാഭ്യാസം നേടാനോ പുറംലോകത്തേക്ക് സഞ്ചരിക്കാനോ സാധിക്കുന്നില്ല. ഇൗ കിരീടം സ്വന്തമാക്കിയതോടെ തനിക്ക് ഗോത്രസമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് പല്ലവി പറഞ്ഞു. വിജയികളായ മൂന്നു പേരെയും മുംബൈ സ്വദേശി നിർമിക്കുന്ന ഹ്രസ്വചിത്രത്തിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.
ട്രൈബൽ അറ്റെയർ, േഫാേട്ടാജെനിക് ഫേസ്, ബെസ്റ്റ് സ്കിൻ, ബെസ്റ്റ് പേഴ്സണാലിറ്റി, ബെസ്റ്റ് പ്രസേൻറഷൻ ഒാഫ് ഒാർണമെൻറ്സ്, ബെസ്റ്റ് പ്രസേൻറഷൻ ഒാഫ് ഒാൺ കൾച്ചർ, ബെസ്റ്റ് ഇൻ ടാലൻറ് എന്നീ വിഭാഗങ്ങളിലാണ് മത്സരം നടന്നത്.
20 മത്സരാർഥികളാണ് ഫൈനലിൽ എത്തിയത്. എസ്.സി, എസ്.ടി ഡിപ്പാർട്മെൻറ്, ഒഡീഷ സർക്കാർ, സംസ്ഥാന ടൂറിസം വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർഥികൾ പെങ്കടുത്തു. ഫൈനൽ മത്സരത്തിൽ പരമ്പരാഗത വസ്ത്രങ്ങളിലാണ് മത്സരാർഥികൾ റാമ്പിലെത്തിയത്.
േഗാത്രകലകളും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് സൗന്ദര്യമത്സരം നടത്തിയതെന്ന് സംഘാടകർ അറിയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.