Posted On
date_range Updated On
date_range ലോക്ഡൗണിൽ കുടുങ്ങി; 1,100 കിലോമീറ്റർ ബോട്ടിൽ സഞ്ചരിച്ച് നാട്ടിലെത്തി
ഒഡീഷ: ലോക്ഡൗണിൽ ചെന്നൈയിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾ ബോട്ടിൽ സഞ്ചരിച്ച് ഒഡീഷ തീരത്തെത്തി. 1,100 കിലോമീ റ്റർ ദൂരമാണ് ഇവർ കടലിലൂടെ സഞ്ചരിച്ചത്.
ഏപ്രിൽ 24നാണ് ഇവർ ചെന്നൈയിൽനിന്നും യാത്ര തിരിക്കുകയായിരുന്നു. വാടകക്കെടുത്ത ബോട്ടുമായി ആന്ധ്രാപ്രദേശിൽനിന്നുള്ള 14 പേർ ഉൾപ്പെടെ 39 പേരാണ് യാത്ര തിരിച്ചത്. ഒഡീഷയിലെ ദാങ്കുരു തീരത്തെത്തിയ ഇവരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചതായി ബ്ലോക്ക് തഹസിൽദാർ ഹരിപ്രസാദ് ബോയ് പറഞ്ഞു.
ചെന്നെയിൽനിന്നും ഏപ്രിൽ 20 ന് യാത്ര തിരിച്ച 27 മത്സ്യത്തൊഴിലാളികൾ ആന്ധ്രപ്രദേശിലെ ഇച്ഛപുർമയിൽ കഴിഞ്ഞദിവസം എത്തിയിരുന്നു. കൂടാതെ ശനിയാഴ്ച വേറെ 38 പേർ പതി സോനേപൂരിലെത്തിയിരുന്നു. ഇവരെയും ക്വാറൻറീനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.