2000 ??.?? ??????? ??????? ????? ??? ???????????????????

അച്ഛനെ കാണാൻ മോഹം; 2000 കി.മീ സൈക്കിൾ ചവിട്ടി ഒഡീഷയിലെ 'അമ്പിളി'

ഭുവനേശ്വർ: കുട്ടിക്കാലം ചെലവഴിച്ച കശ്മീരിലേക്ക് അമ്പിളി നടത്തുന്ന സൈക്കിൾ യാത്രയാണ് സൗബിൻ നായകനായ 'അമ്പിളി' യുടെ പ്രമേയം. അതിനെ അനുസ്മരിപ്പിക്കുന്ന ഒരു സൈക്കിൾ യാത്രയുടെ കഥയാണ് ഒഡീഷയിൽ നിന്ന് ലോക്ഡൗൺ കാലം പറയുന്നത്. മഹ ാരാഷ്ട്രയിൽ നിന്ന് ഒഡീഷയിലെ വീട്ടിലേക്ക് 2000 കിലോമീറ്റർ സൈക്കിൾ ചവിട്ടിയ ഒരു 20കാരന്റെ കഥ.

മഹാരാഷ്ട്രയിലെ സ ാൻഗ്ലി - മിറാജിൽ നിന്ന് ഏഴ് ദിവസം കൊണ്ടാണ് മഹേഷ് ജെന എന്ന യുവാവ് ഒഡീഷയിലെ ജയ്പുരിലെത്തിയത്. സാൻഗ്ലിയിൽ മഹേഷ് ജോ ലി ചെയ്തിരുന്ന ഫാക്ടറി ലോക്ഡൗണിൽ അടച്ചു പൂട്ടിയതിനെ തുടർന്നായിരുന്നു ഈ സാഹസിക യാത്ര. ഏപ്രിൽ ഒന്നിന് യാത്ര തിര ിച്ച് ഏഴിന് ജയ്പുരിലെത്തിയ മഹേഷ് ഇപ്പോൾ സർക്കാറിന്റെ ക്വാറൻറീൻ സ​െൻററിലാണ്. ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോ ധനയിൽ കോവിഡ് 19 ലക്ഷണങ്ങൾ കണ്ടില്ലെങ്കിലും 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷമേ മഹേഷിന് വീട്ടിൽ പോകാനാകൂയെന്ന് ജയ്പുർ എസ്.ഐ കുമാർ സാഹു പറഞ്ഞു.

മഹേഷി​​െൻറ പ്രയാണം

ഫാക്ടറി പൂട്ടിയതിനാൽ വേറെ വഴി ഇല്ലാത്തത് കൊണ്ടാണ് താൻ ഇത്രയും റിസ്ക് എടുത്തതെന്ന് പറയുന്നു മഹേഷ്. അഞ്ച് മാസത്തേക്ക് ഫാക്ടറി തുറക്കില്ലെന്ന് ഉടമ പറഞ്ഞത് കൊണ്ട് എന്ത് വില കൊടുത്തും വീട്ടിലെത്താൻ തീരുമാനിക്കുകയായിരുന്നു. ചെറുപ്പത്തിലേ അമ്മ നഷ്ടമായതിനാൽ അച്ഛനാണ് വളർത്തിയത്. വീട്ടിൽ തനിച്ച് കഴിയുന്ന അച്ഛനെ കാണണമെന്ന ആഗ്രഹം കൂടിയായതോടെ പിന്നെ ഒന്നും ആലോചിച്ചില്ല. മാർച്ച് 31ന്1200 രൂപക്ക് ഒരു സെക്കൻഡ് ഹാൻഡ് സൈക്കിൾ വാങ്ങി. 500 രൂപ മുടക്കി ടയറും ട്യൂബും നന്നാക്കി. ഏഴ് മാസം മുമ്പാണ് സാൻഗ്ലിയിലെത്തിയത്. അതു കൊണ്ട് റൂട്ടിനെ കുറിച്ചൊന്നും വലിയ പിടിയിലായിരുന്നെങ്കിലും രണ്ടും കൽപ്പിച്ച് പുറപ്പെടുകയായിരുന്നു. ഏപ്രിൽ ഒന്നിന് പുലർച്ചെ 4.30നാണ് പ്രയാണം തുടങ്ങിയത്. 15 ദിവസം എടുക്കും എന്ന് പ്രതീക്ഷിച്ചെങ്കിലും ഓരോ ദിവസത്തെയും യാത്ര രാത്രി 12 വരെയൊക്കെ നീണ്ടതിനാൽ ഒരാഴ്ച കൊണ്ട് വീടിന് അടുത്തുള്ള പട്ടണമായ ജയ്പുരിലെത്താനായി.

മഹേഷ് ജെന ജയ്പുരിലെ ക്വാറന്റീൻ സെന്ററിൽ

ക്ഷേത്ര കവാടങ്ങളിലും ധാബകളിലുമായിരുന്നു അന്തിയുറക്കം. ധാബകളിൽ നിന്ന് ഭക്ഷണം കഴിച്ചു. പൊലിസുകാരും സന്നദ്ധ പ്രവർത്തകരും വഴിയിൽ ഭക്ഷണം നൽകി. സാൻഗ്ലിയിൽ നിന്ന് ഷോലാപൂർ വഴി ഹൈദരാബാദിലാണ് ആദ്യം എത്തിയത്. പിന്നെ വിജയവാഡ, വിശാഖപട്ടണം വഴി ആന്ധ്രയിലെ ശ്രീകാകുലം. അവിടെ നിന്ന് ഗൻജാം വഴി ഒഡീഷയിൽ കയറി. പിന്നെ ഭുവനേശ്വർ, കട്ടക് വഴി ജയ്പുരിൽ. മഹാരാഷ്ട്ര - ആന്ധ്ര അതിർത്തിയിലും ഒഡീഷ അതിർത്തിയിലും പൊലീസ് തടഞ്ഞെങ്കിലും വിട്ടയച്ചു. ജയ്പുരിലെത്തിയപ്പോഴാണ് പുറത്തു നിന്ന് വരുന്നവരെ പരിശോധിക്കുന്ന ചെക് പോസ്റ്റിൽ തടഞ്ഞ് ക്വാറന്റീൻ സ​െൻററിലേക്ക് മാറ്റിയത്.

മഹേഷിന്റെ യാത്ര വിശദീകരിച്ച ജയ്പുർ ബ്ലോക്ക് ഡവലപ്മ​െൻറ് ഓഫിസർ സൗരവ് ചക്രബർത്തി പറഞ്ഞത് ' ഒരു സിനിമാക്കഥ അതിൽ ഒളിഞ്ഞു കിടപ്പുണ്ട് ' എന്നാണ്. മഹേഷിന് അഭിനന്ദനവുമായും നിരവധി പേരെത്തി. ആത്മവിശ്വാസത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉദാഹരണമാണ് മഹേഷ് എന്ന് പ്രമുഖ സൈക്കിളിസ്റ്റും ഭുവനേശ്വർ സൈക്ലിങ് ആൻഡ് അഡ്വെഞ്ചർ ക്ലബ് പ്രസിഡന്റുമായ സഞ്ജീവ് പാണ്ഡ പറഞ്ഞു. ദീർഘദൂര സൈക്ലിങ് നടത്തുന്നവർ ഗിയർ ഉള്ള സൈക്കിൾ അടക്കം സർവ സന്നാഹങ്ങളുമായാണ് പുറപ്പെടുന്നത്. യാതൊരു തയാറെടുപ്പുമില്ലാതെ സാധാരണ സൈക്കിളിൽ ഇത്ര ദൂരം ചവിട്ടി മഹേഷ് നടത്തിയ യാത്ര അതു കൊണ്ട് തന്നെ അത്ഭുതമാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്വാറന്റീൻ കാലം കഴിഞ്ഞ് അച്ഛനരികിൽ എത്തി ഒന്നിച്ച് ഭക്ഷണം കഴിക്കാൻ കാത്തിരിക്കുകയാണ് താനെന്ന് പറയുന്നു മഹേഷ്. ഫാക്ടറി തുറന്നാൽ തിരികെ ജോലിക്ക് പോകണമെന്ന ആഗ്രഹവും മഹേഷ് പങ്ക് വെക്കുന്നു. തിരിച്ചുള്ള യാത്രയും സൈക്കിളിൽ ആയിരിക്കുമോ എന്ന ചോദ്യത്തിന് ചിരിയായിരുന്നു മറുപടി.

Tags:    
News Summary - Odisha boy travel 2000 km-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.