ഒഡീഷയിലും എൻ.പി.ആർ നടപടികൾ തുടങ്ങുന്നു

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത്​ പ്രതിഷേധങ്ങൾ ശക്​തമാകുന്നതിനിടെ എൻ.പി.ആർ(ദേശീയ ജനസംഖ്യ രജ ിസ്​റ്റർ) നടപടികൾക്ക്​ തുടക്കം കുറിക്കാൻ ഒഡീഷയും. ഏപ്രിൽ 16 മുതൽ എൻ.പി.ആറിനുള്ള നടപടികൾ തുടങ്ങുമെന്ന്​ ഒഡീഷയിലെ സെൻസെസ്​ ഓഫീസർ അറിയിച്ചു. 45 ദിവസത്തിനുള്ളിൽ എൻ.പി.ആർ പുതുക്കൽ പൂർത്തിയാക്കാനാണ്​ ഒഡീഷ ലക്ഷ്യമിടുന്നത്​. ബി.ജെ.ഡ ി-ബി.ജെ.പി സഖ്യമാണ്​ ഒഡീഷ ഭരിക്കുന്നത്​.

ഏപ്രിൽ 16ന്​ തുടങ്ങി 45 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത്​ എൻ.പി.ആർ പുതുക്കൽ പൂർത്തിയാക്കും. 2010ന്​ സമാനമായി എല്ലാ വീടുകളിലും എന്യൂമറേറ്റർമാർ ചോദ്യാവലിയുമായി എത്തും. ഇതിന്​ ഒരു ലക്ഷം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്​. അധ്യാപകരാണ്​ എന്യൂമറേറ്റർമാരിൽ ഭൂരിപക്ഷവും. 2010ൽ നിന്ന്​ വിഭിന്നമായി ചില വിവരങ്ങൾ ഇക്കുറി അധികമായി രേഖപ്പെടുത്തുമെന്നും അ​ധികൃതർ അറിയിച്ചു.

2010ൽ എന്യുമറേറ്റർമാർ വ്യക്​തികളുടെ പേര്​ അവരുടെ അച്​ഛൻ, അമ്മ, ഭാര്യ അല്ലെങ്കിൽ ഭർത്താവിൻെറ പേര്​ എന്നിവയാണ്​ രേഖപ്പെടുത്തിയത്​. എന്നാൽ, 2020ൽ അച്​ഛൻെറയും അമ്മയുടേയും പേരിനൊപ്പം ജനനതീയതിയും ജനനസ്ഥലവും കൂടി നൽകണം. രാജ്യത്തിന്​ പുറത്താണ്​ രക്ഷിതാക്കളുടെ ജനനമെങ്കിൽ ആ സ്ഥലം കൃത്യമായി രേഖപ്പെടുത്തണമെന്നും എൻ.പി.ആർ നിഷ്​കർഷിക്കുന്നു. 2020ലെ എൻ.പി.ആറിൽ വ്യക്​തികൾ അവരുടെ ആധാർ നമ്പർ, മൊബൈൽ നമ്പർ, വോട്ടർ ഐഡി, ഡ്രൈവിങ്​ ലൈസൻസ്​ വിവരങ്ങൾ എന്നിവ കൂടി നൽകണം. 2010ൽ ഇത്​ നിർബന്ധമായിരുന്നില്ല.

തിങ്കളാഴ്​ച ബി.ജെ.ഡിയുടെ രാജ്യസഭാ എം.പി സാസ്​മിത്​ പാത്ര സി.എ.എയെ അനുകൂലിക്കുന്നുവെന്നും എൻ.ആർ.സിയെ പിന്തുണക്കുന്നി​െല്ലന്നും വ്യക്​തമാക്കിയിരുന്നു. എൻ.പി.ആറിനെ കുറിച്ചുള്ള ചോദ്യത്തിന്​ അതൊരു സ്വാഭാവിക നടപടി മാത്രമാണെന്നായിരുന്നു അദ്ദേഹത്തിൻെറ മറുപടി. നേരത്തെ കേരളവും പശ്​ചിമബംഗാളും ഉൾപ്പടെ പല സംസ്ഥാനങ്ങളും എൻ.പി.ആറിനോട്​ സഹകരിക്കില്ലെന്ന്​ വ്യക്​തമാക്കിയിരുന്നു.

Tags:    
News Summary - Odisha to begin 45-day exercise to update NPR-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.