Posted On
date_range Updated On
date_range ഐ.സി.യു ബെഡിന് 1.30 ലക്ഷം രൂപ കൈക്കൂലി; നഴ്സ് അറസ്റ്റിൽ
ജയ്പൂർ: ഐ.സി.യു ബെഡിന് രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങിയ നഴ്സ് അറസ്റ്റിൽ. രാജസ്ഥാൻ ആൻറി കറപ്ഷൻ ബ്യൂറോയാണ് മെട്രോ മാസ് ആശുപത്രിയിലെ നഴ്സായ അശോക് കുമാർ ഗുജ്ജാറിനെ അറസ്റ്റ് ചെയ്തത്.
ഐ.സി.യു ബെഡ് സംഘടിപ്പിക്കുന്നതിന് ഇയാൾ രോഗിയിൽ നിന്ന് 1.30 ലക്ഷം രൂപയാണ് കൈക്കൂലിയായി ചോദിച്ചത്. രാജസ്ഥാൻ ആരോഗ്യസർവകലാശാലയിൽ കോവിഡ് രോഗികൾക്കായി ഏർപ്പെടുത്തിയ പ്രത്യേക ചികിത്സ സംവിധാനത്തിൽ ഐ.സി.യു ബെഡ് സംഘടിപ്പിച്ച് നൽകാമെന്ന് പറഞ്ഞതായിരുന്നു കൈക്കൂലി ചോദിച്ചതെന്ന് ഡി.ജി.പി ബി.എൽ സോണി പറഞ്ഞു.
ഇതിൽ 95,000 രൂപ പരാതിക്കാരൻ നഴ്സിന് നൽകി. 23,000 രൂപ കൂടി പരാതിക്കാരനിൽ നിന്ന് വാങ്ങുന്നതിനിടെയാണ് നഴ്സ് അറസ്റ്റിലായത്. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്നും ഡി.ജി.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.