Posted On
date_range Updated On
date_range യു.എസ് വനിതയെ പീഡിപ്പിച്ച 22കാരൻ എൻ.ആർ.ഐ അറസ്റ്റിൽ
ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിൽ അമേരിക്കൻ വനിതയെ പീഡിപ്പിച്ച കേസിൽ 22കാരൻ എൻ.ആർ.ഐ അറസ്റ്റിൽ. ഗൂഗിൾ കമ്പനിയിലെ കരാർ തൊഴിലാളിയായ അമോൽ സിങ് ഖർബന്ദയെ ആണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി എട്ടിന് ഡൽഹിയിലെ താജ് പാലസ് ഹോട്ടലിലായിരുന്നു സംഭവം.
രാത്രി പത്തിന് ഹോട്ടലിലെ ബാറിൽവെച്ച് 52കാരിയായ വിദേശ വനിതയും അമോൽ സിങ്ങും തമ്മിൽ സംസാരിച്ചിരുന്നു. തുടർന്ന് ഇരുവരും പുകവലിക്കുന്നതിനായി ഖർബന്ദയുടെ മുറിയിലേക്ക് പോയി. ഇവിടെ വെച്ചാണ് വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നും പൊലീസ് അറിയിച്ചു.
പിറ്റേദിവസം മുറിവിട്ട വിദേശ വനിത ജയ്പൂരിലേക്ക് പോയി. തുടർന്ന് ഡൽഹിയിൽ മടങ്ങിയെത്തിയ അവർ പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്ന് അഡീഷനൽ പൊലീസ് കമീഷണർ ബി.കെ സിങ് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.