'സെൽഫി വിത്ത് ഗോമാത' പുതിയ ആപ്പുമായി ആർ.എസ്.എസ്

കൊൽക്കത്ത: പശുവിന്‍റെ ഗുണഗണങ്ങൾ പ്രചരിപ്പിക്കാൻ പുതിയ മൊബൈൽ ആപ്പുമായി ആർ.എസ്.എസ് പിന്തുണയുള്ള ഗോസേവ പരിവാർ രംഗത്തിറങ്ങുന്നു. ഇവർ സംഘടിപ്പിക്കുന്ന 'സെൽഫി വിത്ത് ഗോമാത' മത്സരത്തിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിനും മത്സരാർഥികളുടെ സൗകര്യത്തിനുമായാണ് പുതിയ ആപ്പ് ഇറക്കിയതെന്ന് ഗോസേവ പരിവാർ പ്രവർത്തകർ വ്യക്തമാക്കുന്നു.

2015ൽ 'സെൽഫി വിത്ത് ഗോമാത' മത്സരം നടത്തുന്നതിനായി എൻട്രികൾ ക്ഷണിച്ചപ്പോൾ വാട്സ് ആപ്പിലൂടെ എൻട്രികൾ അയക്കുന്നതിന് മത്സരാർഥികൾക്കും സംഘാടകർക്കും ചില ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. പുതിയ ആപ്പ് എൻട്രികൾ അയക്കുന്നതും തെരഞ്ഞെടുക്കുന്നതും എളുപ്പത്തിലാക്കിയെന്ന് ഗോസേവ പരിവാർ നേതാവ് ലളിത് അഗർവാൾ പറഞ്ഞു.

ഈ ആപ്പിലൂടെ ഗോമാതാവിനെക്കുറിച്ചുള്ള ഗുണങ്ങൾ പ്രചരിപ്പിക്കാനും പദ്ധതിയുണ്ട്. പശുവിനെ പരിചരിക്കുന്നത് മനുഷ്യരാശിയെ മുഴുവൻ പരിചരിക്കുന്നതിന് തുല്യമാണെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും ഇവർ പറഞ്ഞു.

മത്സരവുമായി നേരിട്ട് ബന്ധമില്ലെങ്കിലും തങ്ങൾ ഈ ആശയത്തിന് പിന്തുണ നൽകുന്നുണ്ടെന്ന് ആർ.എസ്.എസ് നേതാവ് അറിയിച്ചു.
 

Tags:    
News Summary - Now, an app for ‘selfie with Gomata’-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.