ഇ.ഡിയെയും സി.ബി.ഐ​യെയും പേടിയില്ല; ബി.ജെ.പിയുടെ ഭയപ്പെടുത്തൽ തന്ത്രങ്ങൾ അധികകാലം നിലനിൽക്കില്ല-നാന പടോലെ

മുംബൈ: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനേയും സി.ബി.ഐയെയും മഹാവിഘാസ് അഘാഡി നേതാക്കൾ ഭയപ്പെടുന്നില്ലെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാന പടോലെ. എൻ.സി.പിയുടെ ഒരു ഉന്നത നേതാവ് കേന്ദ്ര ഏജൻസികളുടെ ഹിറ്റ് ലിസ്റ്റിലുണ്ടെന്ന ബി.ജെ.പി നേതാവിന്റെ ട്വീറ്റ് പരാമർശിച്ചാണ് പടോലെ ഇക്കാര്യം വ്യക്തമാക്കിയത്.


രാജ്യത്തുടനീളം പ്രതിപക്ഷ നേതാക്കളെ ഭയപെടുത്താനും ബ്ലാക് മെയിൽ ചെയ്യാനുമുള്ള പദ്ധതിയാണ് ബി.ജെ.പി നേതൃത്വം തയ്യാറാക്കിയിരിക്കുന്നത്. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബി.ജെ.പി തുടർച്ചയായി പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുകയാണ്.


കഴിഞ്ഞ എട്ട് വർഷമായി ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകൾ പരിശോധിച്ചാൽ പ്രതിപക്ഷത്തെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് മനസിലാക്കാമെന്ന് പടോലെ പറഞ്ഞു. ബി.ജെ.പിയുടെ ഭീകരതയും ഭയപ്പെടുത്തുന്ന തന്ത്രങ്ങളും ജനാധിപത്യ സംവിധാനത്തിൽ അധികകാലം നിലനിൽക്കില്ല.


ഈ രാജ്യത്തെ ജനങ്ങൾ ജ്ഞാനികളാണ്. ഇ.ഡി സർക്കാരിന്റെ കൗണ്ട് ഡൗൺ ആരംഭിച്ചുകഴിഞ്ഞു. ഞങ്ങൾ ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കർഷകർക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുൻഗണനാക്രമത്തിൽ ധനസഹായം അനുവദിക്കേണ്ട സമയമായെന്നും പടോലെപറഞ്ഞു.

Tags:    
News Summary - not scared of ed and cbi nana patole

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.