Posted On
date_range Updated On
date_range രണ്ടര ലക്ഷംവരെയുള്ള നിക്ഷേപങ്ങളെക്കുറിച്ച് ചോദ്യമുണ്ടാകില്ല
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനുശേഷം ബാങ്കുകളില്‍ നിക്ഷേപിച്ച രണ്ടരലക്ഷം രൂപ വരെയുള്ള തുകയെക്കുറിച്ച് ചോദ്യങ്ങളൊന്നുമുണ്ടാകില്ളെന്ന് ആദായനികുതി വകുപ്പ്. ആദായ നികുതി റിട്ടേണുമായി പൊരുത്തപ്പെടാത്ത അക്കൗണ്ടുകളെക്കുറിച്ച് മാത്രമേ അന്വേഷണമുണ്ടാകൂ.
ബിഗ് ഡാറ്റ വിശകലന സംവിധാനത്തിലൂടെ മുന്‍വര്‍ഷത്തെ ആദായനികുതി റിട്ടേണുമായി പൊരുത്തപ്പെടാത്ത വിവിധതരത്തിലുള്ള നിക്ഷേപങ്ങളും ഒരുകോടി രൂപക്ക് മുകളിലുള്ള വന്‍കിട നിക്ഷേപങ്ങളും ആദായനികുതി വകുപ്പ് തരംതിരിച്ചിട്ടുണ്ട്. സത്യസന്ധരായ നികുതിദായകര്‍ പേടിക്കേണ്ട കാര്യമില്ളെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.