ന്യൂഡൽഹി: ഹൈകോടതികളുടെ അധികാരം ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ദേശീയ പ്രതിസന്ധിയുണ്ടാകുേമ്പാൾ കേവലം കാഴ്ചക്കാരനായി നോക്കിനിൽക്കാനോ നിശ്ശബ്ദരാകാനോ കഴിയില്ലെന്നും ഓർമിപ്പിച്ചു. കോവിഡ് വാക്സിനുകൾക്ക് വിലയിട്ടതിെൻറ മാനദണ്ഡം വ്യക്തമാക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു.
ഭരണഘടനയുടെ 32ാം അനുച്ഛേദ പ്രകാരം മൗലികാവകാശങ്ങളുടെ സംരക്ഷണത്തിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹൈകോടതികളുടെ പ്രവർത്തനത്തിന് അനുപൂരകമാണ് സുപ്രീംകോടതി ഇടെപടൽ. ഓരോ സംസ്ഥാനത്തെയും യാഥാർഥ്യമറിയാൻ ഹൈകോടതിക്കാണ് കഴിയുക. ഒന്ന് മറ്റൊന്നിന് പകരമാക്കാൻ ഉേദ്ദശിച്ചിട്ടില്ല. സംസ്ഥാന അതിർത്തികൾക്കപ്പുറത്തുള്ള വിഷയങ്ങൾ പരിഹരിക്കാനാണ് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്. രാജ്യത്ത് മൊത്തം ഓക്സിജൻ ലഭ്യത എത്രയുെണ്ടന്ന ചോദ്യത്തിന് ഉത്തരം നൽകാൻ കേന്ദ്രസർക്കാറിനായില്ല. ആളുകൾ ചകിതരാകുന്ന അത്തരം ചോദ്യങ്ങൾ ചോദിക്കരുതെന്ന മേത്തയുടെ അഭിപ്രായം സുപ്രീംകോടതി അംഗീകരിച്ചു.
വ്യത്യസ്ത നിർമാതാക്കൾ വ്യത്യസ്ത വില ഈടാക്കുേമ്പാൾ കേന്ദ്രസർക്കാർ എന്താണ് ചെയ്യുന്നതെന്ന് ജസ്റ്റിസ് രവീന്ദ്ര ഭട്ട് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചോദിച്ചു.ഡ്രഗ് കൺട്രോൾ ആക്ട് പ്രകാരം കേന്ദ്രസർക്കാറിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിക്കാനുള്ള സമയമാണിതെന്ന് ജസ്റ്റിസ് ഭട്ട് തുടർന്നു. 18 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ എടുക്കാൻ അനുവാദം നൽകിയ സാഹചര്യത്തിൽ ആവശ്യമേറുന്നതിന് അനുസൃതമായി വാക്സിനുകളുടെ ലഭ്യത ഉറപ്പുവരുത്താൻ എന്താണ് ചെയ്തത്? വ്യത്യസ്ത വില നിശ്ചയിച്ചതിെൻറ അടിസ്ഥാനവും യുക്തിയും വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എൽ. നാഗേശ്വര റാവു, എസ്. രവീന്ദ്രഭട്ട് എന്നിവരടങ്ങുന്ന ബെഞ്ച് നിർദേശിച്ചു. കോവിഡുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു മൂന്നംഗ ബെഞ്ച്. കേസ് സുപ്രീംകോടതി ഈ മാസം 30േലക്ക് നീട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.