ന്യൂഡൽഹി: റിപബ്ലിക് ദിന പരേഡ് വീക്ഷിക്കുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കേന്ദ്രസർക്കാർ ഇരിപ്പിടം നൽകിയത് ആറാം നിരയിൽ. പൊതുജനങ്ങളോട് തൊട്ടടുത്ത് നിരയിലിരുന്നാണ് രാഹുൽ പരേഡ് വീക്ഷിച്ചത്. ചരിത്രത്തിലാദ്യമായാണ് പ്രതിപക്ഷ പാർട്ടിയുടെ നേതാവിന് ഇത്രയും പിന്നിൽ ഇരിപ്പിടം നൽകുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.
എവിടെ ഇരിക്കുന്നു എന്നത് താൻ കാര്യമാക്കുന്നില്ലെന്നായിരുന്നു കേന്ദ്രസർക്കാർ നടപടിയോടു രാഹുൽ ഗാന്ധിയുടെ പ്രതികരണം. സർക്കാർ നടപടിയോടുള്ള പ്രതിഷേധ സൂചകമായി പൊതുജനങ്ങൾക്കു നൽകുന്ന ടിക്കറ്റ് വാങ്ങി പരേഡ് വീക്ഷിക്കണമെന്ന വാദങ്ങളെയും രാഹുൽ തള്ളി. പബ്ളിസിറ്റിക്കായുള്ള പ്രകടനങ്ങൾ താൻ ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ആറാം നിരയിൽ കോൺഗ്രസ് അധ്യക്ഷനൊപ്പം പാർട്ടിയുടെ മുതിർന്ന നേതാവും രാജ്യസഭ പ്രതിപക്ഷ നേതാവായ ഗുലാംനബി ആസാദും ഉണ്ടായിരുന്നു. അതേ സമയം, ബി.ജെ.പി പ്രസിഡൻറ് അമിത് ഷാ, മുതിർന്ന നേതാവ് എൽ.കെ അദ്വാനി എന്നിവർക്ക് മുൻ നിരയിൽ തന്നെ ഇരിപ്പിടം ലഭിച്ചിരുന്നു.
ബി.ജെ.പി തരംതാണ രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. അരാജകവാദികളായ രാഷ്ട്രനേതാക്കൾ രാഹുലിന് പിൻനിരയിലാണ് ഇരിപ്പിടം നൽകിയെതന്ന് കോൺഗ്രസ് നേതാവ് രൺദീപ് സൂരജ്വാല ട്വിറ്ററിൽ കുറിച്ചു. കോൺഗ്രസിെൻറ മുൻ അധ്യക്ഷ സോണിയ ഗാന്ധിക്ക് മുൻ നിരയിൽ തന്നെ ഇരിപ്പിടം നൽകി എന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.