ഇന്ത്യക്കാരെല്ലാം ഹിന്ദുക്കളാണെന്ന പ്രസ്താവന ശരിയല്ല -കേന്ദ്രമന്ത്രി അത്താവലെ

ന്യൂഡൽഹി: ഇന്ത്യയിലെ 130 കോടി ജനങ്ങളെയും ഹിന്ദുക്കളായാണ് കാണുന്നതെന്ന ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിന്‍റെ പ്രസ്താവനയോട് വിയോജിച്ച് കേന്ദ്ര സാമൂഹികനീതി വകുപ്പ് സഹമന്ത്രി രാംദാസ് അത്താവലെ. ഇന്ത്യക്കാരെല്ലാം ഹിന്ദുക്കളാണെന്ന് പറയുന്നത് ശരിയല്ല. വിവിധ വിഭാഗങ്ങൾ ഒരുമിച്ച് കഴിയുന്ന സമൂഹമാണ് രാജ്യത്തേതെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ ജനങ്ങളും ബുദ്ധമതക്കാരായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എല്ലാ മതക്കാരും ഇന്ത്യക്കാരാണ് എന്നാണ് മോഹൻ ഭാഗവത് പറഞ്ഞിരുന്നതെങ്കിൽ അംഗീകരിക്കാമായിരുന്നു. ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യൻ, പാഴ്സി, ജെയ്ൻ, ലിംഗായത്ത് തുടങ്ങി നിരവധി വിഭാഗങ്ങൾ രാജ്യത്തുണ്ടെന്നും അത്താവലെ പറഞ്ഞു. എൻ.ഡി.എയിലെ ഘടകകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാവാണ് അത്താവലെ.

കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന ആർ.എസ്.എസിന്‍റെ പരിപാടിയിൽ വെച്ചാണ് മോഹൻ ഭാഗവത് വിവാദ പ്രസ്താവന നടത്തിയത്. ഇന്ത്യയുടെ മക്കളെല്ലാം ഹിന്ദുക്കളാണ്. ഏത് ഭാഷ സംസാരിച്ചാലും ഏത് പ്രദേശത്ത് നിന്നായാലും ഏത് വിശ്വാസമുള്ളയാൾ ആയാലും വിശ്വാസമില്ലാത്തവരായാലും അവരെല്ലാം ഹിന്ദുവാണ് എന്നായിരുന്നു ഭാഗവതിന്‍റെ പ്രസ്താവന.

Tags:    
News Summary - Not Right To Say All Indians Are Hindus": Union Minister To RSS Chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.