ജലന്ധർ രൂപതക്ക് മലയാളി ബിഷപ്പ് വേണ്ടെന്ന് ക്രൈസ്തവ സംഘടനകൾ

ജലന്ധർ: മലയാളിയായ ബിഷപ്പിന് ഇനി ജലന്ധർ രൂപതക്ക് വേണ്ടെന്ന് പഞ്ചാബിലെ ക്രൈസ്തവ സംഘടനകൾ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തെറ്റ് ചെയ്തെന്ന് കോടതി കണ്ടെത്തിയാൽ അംഗീകരിക്കും. ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് പദവിയിൽ ജലന്ധറിൽ മടങ്ങി വരുന്നത് ഉചിതമല്ലെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു.

ജലന്ധർ രൂപതക്ക് പുതിയ ബിഷപ്പിനെ ഉടൻ നിയമിക്കണം. സഭയുടെ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. പഞ്ചാബിലെ വിശ്വാസികളെ അടുത്തറിയാനും പ്രാദേശിക ഭാഷയിൽ ആശയവിനിമയം നടത്താനും കഴിവുള്ള സ്വദേശിയായ ബിഷപ്പാണ് ഉചിതമെന്നും യുനൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട്സും ന്യൂ ക്രിസ്ത്യൻ ഫ്രണ്ട്സും അടക്കമുള്ള സംഘടനകൾ മാധ്യമങ്ങളോട് വ്യക്തമാക്കി.

Tags:    
News Summary - not Malayalee Bishop in Jalandhar Diocese

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.