വളർച്ചാ നിരക്ക്​ എത്രയാണ് പ്രതീക്ഷിക്കുന്നതെന്ന്​ പറയാത്ത ആദ്യ ബജറ്റ്​ -എൻ.കെ.​ പ്രേമചന്ദ്രൻ

ന്യൂഡൽഹി: രാജ്യ​ത്തി​​െൻറ 2020-21 സാമ്പത്തിക വർഷത്തെ മൊത്തം വളർച്ചാ നിരക്ക്​ എത്രയാണ്​ പ്രതീക്ഷിക്കുന്നതെന്ന് ​ കൃത്യമായി പറയാൻ പോലും ധനമന്ത്രിക്ക്​ കഴിയുന്നില്ലെന്ന്​ എൻ.കെ. പ്രേമചന്ദ്രൻ.

2019-20ലെ ധനക്കമ്മി 3.8 ശതമാനമായ ി നിലനിൽക്കുമെന്ന്​ സർക്കാർ സൂചിപ്പിക്കുന്നു. മൊത്തം ആഭ്യന്തര വളർച്ചാ നിരക്കിനെ കുറിച്ച്​ സർക്കാർ വിലയിരുത ്തൽ സംബന്ധിച്ച്​ വ്യക്തമായി ഒരു കാര്യവും ബജറ്റ്​ പ്രസംഗത്തിലില്ല. ഒരു പൊതു ധന ബജറ്റ്​ അവതരിപ്പിക്കുമ്പോൾ നിരവധി കവികളുടെ സൂക്തങ്ങളും അവരുടെ കവിതകളും അതി​​െൻറ വിശദാംശങ്ങളും ഒരു ടീച്ചറെ പോലെ ക്ലാസെടുക്കുന്നതല്ലാതെ സാമ്പത്തിക സംബന്ധമായ വിഷയങ്ങളിൽ വ്യക്തത വരുത്താൻ സാധിച്ചില്ല എന്നത്​ നിർഭാഗ്യകരമായ അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

ധന ഉത്തരവാദിത്ത മാനേജ്​മ​െൻറ്​ നിയമമനുസരിച്ച്​ 2021ൽ ധനകമ്മി മൂന്ന്​ ശതമാനമായി പരിമിതപ്പെടുത്തേണ്ടതാണ്​. സർക്കാർ കഴിഞ്ഞ സാമ്പത്തിക വർഷം പ്രഖ്യാപിച്ച ബ​ജറ്റ്​ നിർദേശങ്ങൾ മുഴുവൻ അപ്രസക്തമായി തീർന്നിരിക്കുന്നുവെന്ന്​ സർക്കാർ പരസ്യമായി സമ്മതിക്കുകയാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

ആറ്​ മുതൽ ആറര ശതമാനം വരെ സാമ്പത്തിക വളർച്ചയാണ്​ 2020-21 സാമ്പത്തിക വർഷം ലക്ഷ്യം വെച്ചിട്ടുള്ളതെന്നാണ് സാമ്പത്തിക സർവെ ചൂണ്ടിക്കാണിച്ചിട്ടുള്ളത്​​. മൊത്തം ആഭ്യന്തര ഉദ്​പാദന വളർച്ച പത്ത്​ ശതമാനം വരുമെന്നും പറയുന്നു. ഇത്​ പണപ്പെരുപ്പം കൂടി ചേർത്തിട്ടാകാം. പണപ്പെരുപ്പം ഒഴിച്ചാൽ എന്തായിരിക്കും ശരിയായ മൊത്തം ആഭ്യന്തര ഉദ്​പാദന വളർച്ച എന്നതിനെ സംബന്ധിച്ച്​ പറയാത്ത, ജി.ഡി.പി വന്നതിനു ​ശേഷമുള്ള ഇന്ത്യയിലെ ആദ്യത്തെ ബജറ്റായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.

വിദേശ ഇൻഷൂറൻസ്​ കമ്പനികളുടെ വരവിലും പിടിച്ചു നിന്ന എൽ.ഐ.സി എന്ന പൊതുമേഖല സ്ഥാപനത്തെ കൂടി സ്വകാര്യവത്​ക്കരിക്കുകയാണ്​ ധനമന്ത്രി ചെയ്​തതെന്നും​ പ്രേമചന്ദ്രൻ പറഞ്ഞു.

Tags:    
News Summary - not indicates gdp growth in union budget; nk premachandran -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.