'ബാബാ രാംദേവല്ല, ബാബാ റോങ് ദേവ്'; ഇരട്ടത്താപ്പ് പൊളിച്ചടുക്കി സിദ്ധാർഥ്

ന്യൂഡൽഹി: ഇന്ധന വിലവർധനവിനെ ന്യായീകരിച്ച യോഗാചാര്യൻ ബാബാ രാംദേവിന്‍റെ വാദങ്ങളിലെ ഇരട്ടത്താപ്പിനെ കളിയാക്കി നടൻ സിദ്ധാർഥ്. ബാബാ രാംദേവല്ല. ബാബാ റോങ് ദേവാണെന്ന് അഭിപ്രായപ്പെട്ട സിദ്ധാർഥ്, യു.പി.എ സർക്കാറിന്‍റെ കാലത്ത് ഇന്ധനവില വർധനവിനെ വിമർശിക്കുന്ന രാംദേവ് ഇപ്പോഴത്തെ വർധനവിനെ ന്യായീകരിക്കുന്ന വിഡിയോയും റീട്വീറ്റ് ചെയ്തു.

ഇന്ധനവില വർധനവിന് കാരണം അഴിമതിയാണെന്ന് രാംദേവ് വിമർശിക്കുന്നതാണ് 2014ലെ വിഡിയോ. 2021ലെത്തുമ്പോൾ ഇന്ധന വിലവർധനവ് രാഷ്ട്രനിർമാണത്തിനാണ് എന്ന് പറഞ്ഞ് ന്യായീകരിക്കുകയാണ് രാംദേവ്. ഇതിനെയാണ് സിദ്ധാർഥ് രൂക്ഷമായി കളിയാക്കിയത്.

പതഞ്ജലി നിർമിച്ച മരുന്ന് കോവിഡ് ഭേദമാക്കുമെന്ന രാംദേവിന്‍റെ വാദം കഴിഞ്ഞ ദിവസം പൊളിഞ്ഞിരുന്നു. ലോകാരോഗ്യ സംഘടന അംഗീകരിച്ചതാണ് തങ്ങളുടെ 'കൊറോണിൽ' മരുന്നെന്ന് രാംദേവ് അവകാശപ്പെട്ടിരുന്നു. എന്നാൽ, കോവിഡ് ചികിത്സക്ക് പാരമ്പര്യമായുള്ള ഒരു മരുന്നും തങ്ങൾ പരിശോധിക്കുകയോ ഗുണഫലം ഉറപ്പുവരുത്തി സർട്ടിഫൈ ചെയ്യുകയോ ഉണ്ടായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കി രംഗത്തെത്തുകയായിരുന്നു. 

Tags:    
News Summary - not baba ramdev, baba wrong dev actor siddharth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.