ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം: പ്രായത്തില്‍ മാറ്റം വേണ്ടെന്ന് സര്‍ക്കാരിനോട് നിയമ കമീഷന്‍

ന്യൂഡല്‍ഹി: ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 18ല്‍ നിന്നു 16 ആക്കണമെന്ന കേന്ദ്ര നിര്‍ദേശത്തെ എതിര്‍ത്ത് നിയമ കമീഷന്‍. ലൈംഗിക ബന്ധത്തിനുള്ള പ്രായം 16 ആക്കി കുറക്കുന്നത് ശൈശവിവാഹം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തിരിച്ചടിയാകും. നിയമത്തില്‍ ഭേദഗതി വരുത്തുന്നതിലൂടെ ക്രിമിനല്‍ ഉദ്ദേശത്തോടെയുള്ള കുറ്റകൃത്യങ്ങളെ കണ്ടെത്താന്‍ പ്രയാസമാകുമെന്നും കമ്മീഷന്‍ അറിയിച്ചു.

16നും ാെ8നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മൗനാനുവാദം ലഭിക്കുന്ന കേസുകളില്‍ സാഹചര്യം കണക്കിലെടുത്ത് നിയമത്തില്‍ ഭേദഗതി നടത്തേണ്ടതുണ്ട്. ഈ പ്രായക്കാരുടെ കാര്യത്തില്‍ കോടതിക്ക് വിവേചനാധികാരം ഉപയോഗിക്കാമെന്നും ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ ജുവനൈല്‍ ആക്ടിലലും മുതിര്‍ന്നവരായി കണക്കാക്കണമെന്നും നിയമ കമീഷന്‍ പങ്കുവെച്ച ശുപാര്‍ശയിലുണ്ട്.

Tags:    
News Summary - Not advisable to tinker with age of consent: Law Commission to govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.