ന്യൂഡൽഹി: കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് നിയന്ത്രിച്ച് വടക്കു-കിഴക്കൻ, തെക്കൻ സംസ്ഥാനങ്ങൾ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കോവിഡ് നിരക്ക് പൂജ്യത്തിനടുത്താണ്. തെലങ്കാന, കർണാടക, കേരളം, ഛത്തീസ്ഗഡ്, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങളിൽ ഇത് മൂന്നു ശതമാനത്തിലും താഴെയാണ്.
കോവിഡ് വൈറസ് ബാധ ഇരട്ടിക്കുന്നതിലുളള ദേശീയ നിരക്ക് എട്ടു ദിവസം എന്നതിൽ നിന്നും 14 ദിവസത്തേക്കായി മെച്ചപ്പെട്ടിട്ടുണ്ട്. മണിപ്പൂർ, അരുണാചൽ പ്രദേശ്, ത്രിപുര എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിൽ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരെല്ലാം രോഗമുക്തരായി. സിക്കിം, നാഗലാൻഡ്, ദാമൻ ദിയു, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഇതുവരെ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഹിമാചൽപ്രദേശിലാണ് ഇരട്ടിക്കൽ നിരക്ക് ഏറ്റവും കുറവുള്ളത്. ഹിമാചലിൽ 191 ദിവസം കൂടുേമ്പാൾ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നുള്ളൂയെന്നാണ് ഔദ്യോഗിക കണക്ക്. ഛത്തീസ്ഗഡ് 89 ദിവസവും തെലങ്കാനയിൽ ഇത് 70 ദിവസവും അസം 59 ദിവസവുമാണ്.
കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം 37 ദിവസം കൂടുമ്പോൾ ഇരട്ടിയാകുന്നതായാണ് റിപ്പോർട്ട്. കർണാടകയിൽ 36 ഉം ഹരിയാനയിൽ 35ഉം ദിവസത്തിനുള്ളിലാണ് വൈറസ് ബാധ ഇരട്ടിക്കുന്നത്.
അതേസമയം, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ രോഗികളുടെ എണ്ണം അതിവേഗം ഇരട്ടിക്കുന്നു. രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയാകാൻ 11 ദിവസം വേണമെന്നിരിക്കെ അതിലും കുറഞ്ഞ ദിവസങ്ങൾ കൊണ്ടാണ് ഈ സംസ്ഥാനങ്ങളിൽ ഇരട്ടിയാകുന്നത്.
ഉത്തരാഖണ്ഡ് (30), ഹരിയാന (24), കർണാടക (21), പഞ്ചാബ് (19), തമിഴ്നാട് (19), രാജസ്ഥാൻ (17.8), ഒഡീഷ (13), ജമ്മു കശ്മീർ, യു.പി (12 വീതം), ഡൽഹി (11) എന്നിവിടങ്ങളിലും ലഡാക്കിലും (24) ദേശീയ നിരക്കിനേക്കാൾ കൂടുതൽ ദിവസമെടുത്താണ് രോഗികൾ ഇരട്ടിയാകുന്നത്. അതേസമയം, രാജ്യത്ത് രോഗമുക്തി നിരക്ക് 25.23 ശതമാനമായി ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.