അനധികൃതം; കശ്​മീർ ബി.ജെ.പി നേതാവ്​ നിർമൽ സിങിന്‍റെ ബംഗ്ലാവ്​ പൊളിക്കണമെന്ന്​ അധികൃതർ

ശ്രീനഗർ: ജമ്മു കശ്​മീർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ നിർമൽ സിങി​ന്‍റെ ബംഗ്ലാവ്​ പൊളിക്കണമെന്ന്​ ജമ്മു വികസന അതോറിറ്റി (ജെ.ഡി.എ). നഗ്രോട്ടയിലെ ആർമി സബ് ഡിപ്പോയ്ക്ക് സമീപത്തെ ബാൻ ഗ്രാമത്തിലുള്ള ബംഗ്ലാവ് പൊളിക്കാനാണ്​ നിർമൽ സിങ്ങിനോടും ഭാര്യ മംമ്താ സിങ്ങിനോടും ആവശ്യപ്പെട്ടിരിക്കുന്നത്​. നവംബർ എട്ടിനാണ്​ ഇവർക്ക്​ പൊളിച്ചു നീക്കാൻ ആവശ്യപ്പെട്ട്​ നോട്ടീസ്​ നൽകിയിരിക്കുന്നത്​. നോട്ടീസ്​ ക്കൈപ്പറ്റി അഞ്ച്​ ദിവസത്തിനകം പൊളിച്ചു നീക്കണം എന്നും ഉത്തരവിലുണ്ട്​.


നിശ്ചിത സമയത്തിനുള്ളിൽ അനധികൃത നിർമ്മാണം നീക്കം ചെയ്യാൻ നിങ്ങൾ പരാജയപ്പെട്ടാൽ, അത് ജെ.ഡി.എയുടെ എൻഫോഴ്‌സ്‌മെന്‍റ്​ വിഭാഗം പൊളിക്കുകയും നീക്കം ചെയ്യുന്നതിനുള്ള ചെലവ് ഭൂവരുമാനത്തിൻെർ കുടിശ്ശികയായി നിങ്ങളിൽ നിന്ന് ഈടാക്കുകയും ചെയ്യും - ഉത്തരവിൽ പറയുന്നു. എന്നാൽ, ഉത്തരവിനെ കോടതിയിൽ ചോദ്യം ചെയ്യുമെന്ന്​ നിർമൽ സിങ്​ അറിയിച്ചു. 

Tags:    
News Summary - Nod to raze Nirmal Singh’s Jammu house, near Army site

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.