മൂന്നാമതുണ്ടാവുന്ന കുട്ടിക്ക്​ വോട്ടവകാശം നൽകരുത്​ -രാംദേവ്​

ഹരിദ്വാർ: ദമ്പതികൾക്കുണ്ടാകുന്ന മൂന്നാമത്തെ കുട്ടിക്ക് വോട്ടവകാശവും സർക്കാർ ആനുകൂല്യങ്ങളും നിഷേധിക്കുന്ന നിയമം കൊണ്ടുവന്നാൽ ഇന്ത്യയിലെ ജനസംഖ്യ നിയന്ത്രിക്കാമെന്നു യോഗഗുരു ബാബ രാംദേവ്.

രാജ്യത്ത്​ ഗോഹത്യ നിരോധ ിച്ചാൽ ഗോമാംസം കടത്തുന്നവരും ഗോസംരക്ഷകരും തമ്മിലുള്ള സംഘർഷങ്ങൾ കുറയുമെന്നും മുസ്‌ലിം രാജ്യങ്ങളിലേതുപോലെ ഇവിടെയും മദ്യനിരോധനം ഏർപ്പെടുത്തണമെന്നും രാംദേവ് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടതായി എ.എൻ.ഐ റിപ്പോർട്ട്​ ചെയ്​തു.

അടുത്ത 50 വർഷംകൊണ്ട്, ഇന്ത്യയിലെ ജനസംഖ്യ 150 കോടി കടക്കാതെ നോക്കുകയാണ്​ വേണ്ടത്. മൂന്നാമത്തെ കുട്ടിക്ക് അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടാകണം. മൂന്നാമതായി ജനിക്കുന്ന കുട്ടിക്ക് വോട്ടവകാശം മാത്രമല്ല, ​െതരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വിലക്കേർപ്പെടുത്തണം. സർക്കാർ ആനുകൂല്യങ്ങളൊന്നും അവർക്ക്​ ലഭിക്കരുതെന്നും രാംദേവ്​ അഭിപ്രായപ്പെട്ടു.

രണ്ടു കുട്ടികളിലധികമുള്ളവരെ തെര​ഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന്​ വിലക്കണമെന്നും അവർക്ക്​ സർക്കാർ ജോലി നൽകരുതെന്നും കഴിഞ്ഞ ജനുവരിയിൽ രാംദേവ്​ ആവശ്യപ്പെട്ടിരുന്നു. രണ്ടു കുട്ടികൾക്കുശേഷമുള്ളവരെ സർക്കാർ സ്​കൂളിൽ പ്രവേശിപ്പിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Tags:    
News Summary - No Voting Rights for Third-born Children': Baba Ramdev-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.