മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡിലുള്ള സർക്കാർ ആശുപത്രിയിൽ സ്ട്രെചറില്ലാത്തതിനാൽ രോഗിയെ കിടക്ക വിരിയിലിരുത്തി വലിച്ചിഴച്ചുകൊണ്ടുേപാകുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കാലിനു പരിക്കേറ്റ് ചികിത്സക്കെത്തിയ സ്ത്രീയെ ആണ് വലിച്ചിഴച്ചുകൊണ്ടുപോയത്. ഇവരുടെ കാലിൽ പ്ലാസ്റ്ററിട്ട ശേഷം വാഹനത്തിനു സമീപത്തേക്ക് എത്തിക്കാൻ സ്ട്രെചർ കിട്ടാതെ വന്നതോടെയാണ് ബന്ധുക്കളായ രണ്ടു സ്ത്രീകൾ രോഗിയെ കിടക്ക വിരിയിൽ ഇരുത്തി ആശുപത്രിക്ക് പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടു പോയത്.
ഇൗ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി ആശുപത്രി അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. മറ്റൊരു രോഗിയുമായി പോയ സ്െട്രചർ തിരിച്ചെത്തുന്നതു വരെ അൽപം കാത്തിരിക്കാൻ രോഗിയുടെ ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ ഇതു മുഖവിലക്കെടുക്കാതെ രോഗിയുമായി ഇവർ പോവുകയായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.
സംഭവം അന്വേഷിക്കാനായി ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തിൽ ആരെങ്കിലും ഉത്തരവാദികളാണെങ്കിൽ നടപടിയെടുക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.