ന്യൂഡൽഹി: സംവരണ തത്ത്വങ്ങൾ മാറ്റിമറിക്കുേമ്പാൾതന്നെ, 10 ശതമാനം സാമ്പത്തിക സംവരണ ം വ്യവസ്ഥചെയ്യുന്ന 124ാം ബില്ലിന് സംസ്ഥാന നിയമസഭകളിൽനിന്നുള്ള അംഗീകാരം ആവശ്യ മില്ല. പാർലമെൻറിെൻറ ഇരുസഭകളും പാസാക്കിക്കഴിഞ്ഞ ബിൽ രാഷ്ട്രപതി ഒപ്പുവെച്ച് വി ജ്ഞാപനം ചെയ്യുന്നതോടെ ഭരണഘടന ഭേദഗതി പ്രാബല്യത്തിൽ വരും. ഭരണഘടനയുടെ 15, 16 വകു പ്പുകളാണ് സാമ്പത്തിക സംവരണത്തിനുവേണ്ടി ഭേദഗതി ചെയ്യുന്നത്. മൗലികാവകാശവും സമത്വവുമായി ബന്ധപ്പെട്ട ഇൗ വകുപ്പുകളിൽ വരുത്തുന്ന ഭേദഗതികൾക്ക് സംസ്ഥാന നിയമസഭകളുടെ അനുമതി വേണ്ട, പാർലമെൻറിെൻറ അംഗീകാരം മതി. ഇക്കാര്യം ഭരണഘടനയിൽതന്നെ പറയുന്നുണ്ട്.
ഭരണഘടനയിലെ 5, 6, 11 തുടങ്ങിയ ഭാഗങ്ങളിൽ ഉൾപ്പെടുന്ന വകുപ്പുകൾ ഏതെങ്കിലും ഭേദഗതി ചെയ്യുന്ന ഘട്ടത്തിൽ മാത്രം പാർലമെൻറിനു പുറമെ പകുതിയെങ്കിലും സംസ്ഥാന നിയമസഭകളുടെകൂടി അനുമതി ആവശ്യമാണെന്ന് ഭരണഘടന വിദഗ്ധനും ദീർഘകാലം ലോക്സഭയുടെ സെക്രട്ടറി ജനറലുമായിരുന്ന പി.ഡി.ടി. ആചാരി ‘മാധ്യമ’ത്തോട് പറഞ്ഞു. സംസ്ഥാന വിഭജനം ഒരു ഉദാഹരണമാണ്. സാമ്പത്തിക സംവരണ ബിൽ അല്ല ഇപ്പോൾ പാർലമെൻറ് പാസാക്കിയത്. സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന് സർക്കാറിന് അനുമതി നൽകുന്ന വിധമുള്ള ഭരണഘടന ഭേദഗതി ബില്ലാണത്. ഇതനുസരിച്ച് സാമ്പത്തിക സംവരണത്തിെൻറ തോത്, മാനദണ്ഡങ്ങൾ എന്നിവയെല്ലാം വിശദീകരിക്കുന്ന നിയമം രൂപപ്പെടുത്തണം.ഇതിന് പാർലമെൻറിെൻറ അംഗീകാരം തേടുന്നതാണ് പതിവെങ്കിലും, സാമ്പത്തിക സംവരണത്തിെൻറ കാര്യത്തിൽ ഇനി സർക്കാർ പാർലമെൻറിനെ സമീപിക്കാൻ ഇടയില്ല.
ഭരണഘടന ഭേദഗതി വഴി സർക്കാറിന് കിട്ടിയ അധികാരം ഉപയോഗിച്ച് സാമ്പത്തിക സംവരണത്തിെൻറ തോതും വ്യവസ്ഥകളും സർക്കാർ ഉത്തരവായി ഇറങ്ങുകയാണ് ചെയ്യുക.
1991ൽ നരസിംഹറാവു സർക്കാർ ഇത്തരത്തിൽ വിജ്ഞാപനം ഇറക്കിയിരുന്നു. എന്നാൽ, അത് സുപ്രീംകോടതി വഴി റദ്ദായി. സർക്കാറിെൻറ അധികാരപരിധി ലംഘിച്ചതാണ് പ്രധാന കാരണമായത്. അതു മറികടക്കുന്നവിധം, സാമ്പത്തിക സംവരണത്തിന് സർക്കാറിനെ അധികാരപ്പെടുത്തുന്ന ഭരണഘടന ഭേദഗതിയാണ് ഇപ്പോൾ കൊണ്ടുവന്നത്. സംവരണത്തിന് ഇതുവരെ അനുവർത്തിച്ച രീതി തന്നെയാണ് മാറുന്നത്. സാമ്പത്തിക സംവരണം ഇനിയങ്ങോട്ട് ഏതു വിഷയത്തിലും മാനദണ്ഡമാക്കാൻ സർക്കാറിന് ഭരണഘടന ഭേദഗതിയോടെ അധികാരം ലഭിച്ചു.
സാമൂഹിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥയാണ് ഇതുവരെ സംവരണത്തിെൻറ മാനദണ്ഡമെങ്കിൽ, സാമ്പത്തിക പിന്നാക്കാവസ്ഥകൂടി സംവരണത്തിെൻറ ആശയമായി മാറുകയാണ്. എന്നാൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നത് ഭരണഘടന വികാരത്തിന് എതിരാണ്. പട്ടികജാതി, പട്ടികവർഗക്കാർക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും സംവരണം ഏർപ്പെടുത്തിയത്, അവരെ സാമൂഹികമായ അസമത്വത്തിൽനിന്നും വിേവചനത്തിൽനിന്നും മോചിപ്പിച്ചെടുക്കാനാണ്. അവസരസമത്വത്തിലൂടെ ശാക്തീകരണമാണ് ലക്ഷ്യം.സാമ്പത്തിക സംവരണത്തിെൻറ ആനുകൂല്യം നേടുന്നവർ ഇൗ ഗണത്തിലല്ല. സാമൂഹിക അവശത ഇവർക്കില്ല. ആശയപരമായ ഇൗ വ്യത്യാസമാണ് റാവു സർക്കാറിെൻറ വിജ്ഞാപനം റദ്ദാക്കിയ ഘട്ടത്തിൽ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്.
അതുകൊണ്ടുതന്നെ, ഇപ്പോഴത്തെ നിയമനിർമാണം കോടതി കയറും. എട്ടു ലക്ഷം രൂപ വരുമാനപരിധി, അഞ്ചേക്കർ ഭൂമി തുടങ്ങിയ ഉദാര വ്യവസ്ഥകൾ വഴി സാമ്പത്തിക സംവരണാനുകൂല്യം തങ്ങൾക്കും കിട്ടുമെന്ന പ്രതീതി സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവർക്കിടയിൽ സൃഷ്ടിക്കാനാണ് മോദിസർക്കാർ ലക്ഷ്യമിടുന്നത്. അതുവഴി പേട്ടൽ, മറാത്ത, ജാട്ട് തുടങ്ങി ഭൂപ്രഭുക്കന്മാർക്കുനേരെപ്പോലും കൺകെട്ടുവിദ്യ പ്രയോഗിക്കുകയാണ്. തൊഴിലവസരങ്ങളാകെട്ട, ചുരുങ്ങുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.