ഡൽഹിയിൽ വീണ്ടും ലോക്​ഡൗൺ ഏർപ്പെടുത്തില്ലെന്ന്​ മനീഷ്​ സിസോദിയ

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ലോക്​ഡൗൺ ഏർപ്പെടുത്തില്ലെന്ന്​ ഉപമുഖ്യമന്ത്രി മനീഷ്​ സിസോദിയ. ഡൽഹിയിൽ വീണ്ടും ലോക്​ഡൗൺ വരുമെന്ന അഭ്യൂഹങ്ങളോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ​ഉത്സവകാല സീസണ്​ ശേഷം ഡൽഹിയിലെ കോവിഡ്​ രോഗികളുടെ എണ്ണത്തിൽ വൻ വർധനയാണ്​ രേഖപ്പെടുത്തിയത്​. നേരത്തെ​ കോവിഡിൻെറ ഹോട്ട്​സ്​പോട്ടുകളായ മാർക്കറ്റുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്​ പരിഗണിക്കുമെന്ന്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ വ്യക്​തമാക്കിയിരുന്നു.

ലോക്​ഡൗൺ കോവിഡിനെതിരെയുള്ള ഫലപ്രദമായ പ്രതിരോധ മാർഗമല്ലെന്ന്​ വ്യക്​തമായിട്ടുണ്ട്​. ആരോഗ്യരംഗത്തെ സംവിധാനങ്ങൾ ഉപയോഗിച്ച്​ കോവിഡിനെ പ്രതിരോധിക്കുകയാണ്​ വേണ്ടത്​. മാർക്കറ്റിലെ തിരക്ക്​ കുറക്കാനുള്ള നടപടികൾ മാത്രമാണ്​ ഇപ്പോൾ ആലോചിക്കുന്നതെന്നും സിസോദിയ വ്യക്​തമാക്കി.

ഉത്സവകാല സീസൺ അവസാനിച്ചതോടെയാണ്​ ഡൽഹിയിൽ വീണ്ടും കോവിഡ്​ വ്യാപനമുണ്ടായതെന്നാണ്​ ആരോവകുപ്പിൻെറ വിശദീകരണം. ഡൽഹിയിൽ തിങ്കളാഴ്​ച 3,797 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 

Tags:    
News Summary - No Plans for Another Lockdown in Delhi, Says Manish Sisodia as Covid-19 Cases Continue to Rise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.