Posted On
date_range Updated On
date_range പൈലറ്റില്ല; എയർ ഇന്ത്യ വിമാനം വൈകിയത് ഏഴുമണിക്കൂർ
മുംബൈ: പൈലറ്റില്ലാത്തതിനാൽ അഹമ്മബാദിലേക്കുള്ള എയർ ഇന്ത്യ ഫ്ലൈറ്റ് ഏഴു മണിക്കൂർ ൈവകി. മുംബൈ ഛത്രപതി ശിവാജി വിമാനത്താവളത്തിലാണ് സംഭവം. 200ഒാളം യാത്രികർ വിമാനത്തിലുണ്ടായിരുന്നു. വിമാനം വൈകിയതോടെ ക്ഷുഭിതരായ യാത്രികർ ബഹളംവെച്ചു.
മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്ക് പുലർച്ചെ 1.35ന് പുറപ്പെടേണ്ടതായിരുന്നു എ.െഎ 031. വിമാനം ഒരു മണിക്കൂർ ൈവകുമെന്ന് അറിയിപ്പ് ലഭിച്ചിരുന്നു. പിന്നീടാണ് പൈലറ്റില്ലെന്ന കാരണത്താലാണ് വൈകിയതെന്ന് യാത്രക്കാർ അറിഞ്ഞത്. തുടർന്ന് യാത്രികർ ബഹളം വെക്കുകയും മറ്റു വിമാനങ്ങളുടെ യാത്ര തടസപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് 8.20 ഒാടെ ഫ്ലൈറ്റ് യാത്ര തുടരുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.