ഖാദി കലണ്ടറിൽ മോദിയുടെ ചിത്രം: പ്രധാനമന്ത്രിയുടെ ഒാഫീസ്​ വിശദീകരണം ആവശ്യപ്പെട്ടു

ന്യൂഡൽഹി: ഖാദി വില്ലേജ്​ ഇൻഡസ്​ട്രീസി​​െൻറ കലണ്ടറിൽ നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിച്ചത് ​വിവാദമായതിനെ തുടർന്ന്​ പ്രധാനമന്ത്രിയുടെ ഒാഫീസ്​ സംഭവത്തെ കുറിച്ച്​ ബന്ധപ്പെട്ട മന്ത്രാലയത്തിൽ നിന്ന്​ വിശദീകരണം ആവശ്യപ്പെട്ടു.

​ഖാദി ഇൻഡസ്​ട്രീസി​​െൻറ കലണ്ടറിൽ മോദിയുടെ പടം ഉപയോഗിക്കുന്നതിന്​ അനുവാദം വാങ്ങിയിട്ടില്ലെന്ന്​ നേരത്തെ പ്രധാനമന്ത്രിയുടെ ഒാഫീസ്​ അറിയിച്ചിരുന്നു.

മോദിയുടെ ഫോ​േട്ടാ സഹിതം കലണ്ടർ പുറത്തിറക്കിയത്​ പ്രതിപക്ഷത്തി​​െൻറ നിശിത വിമർശനത്തിന്​ ഇടയാക്കിയിരുന്നു. ചർക്കയുടെ അടുത്തിരുന്നാൽ മഹാത്​മാ ഗാന്ധിയാകില്ലെന്ന്​ മുതിർന്ന കോൺഗ്രസ്​ നേതാവ്​ നാരായൺ റെനെ വിമർശിച്ചു. ഖാദി ഇൻഡസ്​ട്രീസി​​െൻറ കലണ്ടറിലും ഡയറിയിലും മോദിയുടെ പടം നൽകിയതിനെ ബി.ജെ.പി സഖ്യകക്ഷിയായ ശിവസേനയും രൂക്ഷമായി വിമർശിച്ചിരുന്നു.
 
ഇത്തരം വിമർശനങ്ങളെ തുടർന്നാണ്​ പ്രധാനമന്ത്രിയുടെ ഒാഫീസിൽ നിന്ന്​ വിശദീകരണം ആവശ്യ​െപ്പട്ട്​ ചെറുകിട വ്യവസായ മന്ത്രാലയത്തിന്​ കത്ത്​ നൽകിയത്​.

Tags:    
News Summary - No Permission Sought to Use Modi's Picture in KVIC Calender: PMO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.