ഇന്ത്യയിലുള്ളത്ര മനുഷ്യാവകാശം മറ്റൊരിടത്തുമില്ലെന്ന് ഉപരാഷ്ട്രപതി, സൗജന്യവാഗ്ദാനങ്ങൾ നൽകുന്ന രാഷ്ട്രീയ പ്രവണത ശരിയല്ലെന്ന്

ന്യൂഡൽഹി: ഇന്ത്യയിലുള്ളതുപോലെ മനുഷ്യാവകാശം ലോകത്തൊരിടത്തും വളരുന്നില്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. നമ്മുടെ ധാർമികചിന്തയും ഭരണഘടനാ ചട്ടക്കൂടുമെല്ലാം മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ്. ഇതിനിടയിൽ, തെറ്റായ പ്രചാരണങ്ങൾ നടത്തുന്നവർ രാജ്യത്തിനും മനുഷ്യാവകാശത്തിനും വലിയ ക്ഷീണം ഉണ്ടാക്കുന്നതായി ഉപരാഷ്ട്രപതി പറഞ്ഞു.

മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷൻ സംഘടിപ്പിച്ച പരിപാടിയിൽ രാജ്യത്തി​െൻറ വളർ ച്ചയെക്കുറിച്ച് വിശദീകരിക്കവേയാണ് തെറ്റായ ആഖ്യാനങ്ങളെ ഉപരാഷ്ട്രപതി വിമർ ശിച്ചത്. ഇന്ത്യ അഞ്ചുശതമാനത്തിലേറെ വളരില്ലെന്ന് റിസർവ് ബാങ്കി​െൻറ മുൻ ഗവർണർ പറഞ്ഞത് ഏതു വിവരത്തി​െൻറ അടിസ്ഥാനത്തിലാണെന്ന് ധൻകർ ചോദിച്ചു. സൗജന്യവാഗ്ദാനങ്ങൾ നൽകുന്ന രാഷ്ട്രീയ പ്രവണത ശരിയല്ലെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.

സൗജന്യവാഗ്ദാനങ്ങൾ നൽകുന്ന രാഷ്ട്രീയം സർക്കാർ ചെലവുകളുടെ മുൻഗണന നിശ്ചയിക്കലിനെ ബാധിക്കും. വിശാലമായ സാമ്പത്തിക സ്ഥിരതയ്ക്കും ഇത് ഗുണകരമല്ല. ലോകവ്യാപകമായി ഭീകരവാദംകാര ണം വലിയ മനുഷ്യാവകാശലംഘനം നടക്കുന്നതായി ദേശീയ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.

Tags:    
News Summary - No part of globe is 'prospering with human rights' as India is, claims V-P Dhankhar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.