Posted On
date_range Updated On
date_range ഓക്സിജൻ കിട്ടിയില്ല; ഹരിയാനയിൽ നാലു കോവിഡ് രോഗികൾ മരിച്ചു
റെവാരി: ഹരിയാനയിൽ ഓക്സിജൻ ക്ഷാമത്തെ തുടർന്ന് ഞായറാഴ്ച നാലു കോവിഡ് രോഗികൾ മരിച്ചു. റെവാരിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.
മൂന്നു രോഗികൾ ഐ.സി.യുവിലും ഒരാൾ വാർഡിലുമാണ് മരിച്ചത്. മരിച്ചവരുടെ ബന്ധുക്കൾ രോഷാകുലരായി ആശുപത്രിക്കു മുന്നിൽ പ്രതിഷേധിച്ചു. ആശുപത്രിയിൽ ഓക്സിജന്‍ കടുത്ത ക്ഷാമമുണ്ടെന്ന് ഇവർ ആരോപിച്ചു. അതേസമയം, ഓക്സിജൻ ക്ഷാമത്തെക്കുറിച്ച് നിരന്തരം ജില്ല ഭരണകൂടത്തെ അറിയിച്ചിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
ആശുപത്രിയിൽ ഒരു ദിവസം 300 ഓക്സിജൻ സിലിണ്ടറുകളാണ് വേണ്ടത്. 114 കോവിഡ് രോഗികളാണ് ആശുപത്രിയിലുള്ളത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ല ഭരണകൂടം ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.