ബംഗളൂരു: ചൈന അതിർത്തിയിലുള്ള ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആർക്കും കൈയൂക്കിലൂടെ കൈവശപ്പെടുത്താനാകില്ലെന്നും അതിൽ തനിക്ക് അശേഷം സംശയമില്ലെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്തോ-തിബത്തൻ ബോർഡർ പൊലീസ് (ഐ.ടി.ബി.പി) അതിർത്തി കാക്കാൻ മാത്രം ശക്തരാണെന്നും അവരെ തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ബംഗളൂരു ദേവനഹള്ളിയിൽ ഐ.ടി.ബി.പിയുടെ പുതുതായി പണിത ഓഫിസുകളുടെയും താമസസ്ഥലങ്ങളുടെയും ഉദ്ഘാടനവും പൊലീസ് റിസർച് ആൻഡ് ഡെവലപ്മെന്റിന്റെ സെൻട്രൽ ഡിറ്റക്ടിവ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ തറക്കല്ലിടലും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും പ്രതികൂലമായ സാഹചര്യങ്ങളിലാണ് സൈന്യം ജോലി ചെയ്യുന്നത്. മൈനസ് 42 ഡിഗ്രിയിൽ ആണ് അവർ 24 മണിക്കൂറും രാജ്യത്തെ കാക്കുന്നത്. ധൈര്യവും ദേശസ്നേഹവും കൊണ്ടാണ് ഇത് സാധ്യമാകുന്നത്. അരുണാചൽ, കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ ഐ.ടി.ബി.പി ജവാന്മാരെ ജനങ്ങൾ വിളിക്കുന്നത് ‘ഹിമവീരന്മാർ’ എന്നാണ്. ഇത് പത്മശ്രീ, പത്മവിഭൂഷൺ തുടങ്ങിയ സർക്കാർ ബഹുമതിക്കും മുകളിലാണ്. കാരണം ‘ഹിമവീരന്മാർ’ എന്ന് വിളിക്കുന്നതും ആ ബഹുമതി ജവാൻമാർക്ക് നൽകുന്നതും രാജ്യത്തെ ജനങ്ങളാണെന്നും അമിത് ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.