ചെന്നൈ: മുസ് ലിം തൊഴിലാളിയെ വേണ്ടെന്ന് പരസ്യം നൽകിയ ബേക്കറി ഉടമ അറസ്റ്റിൽ. ചെന്നൈ ടി നഗറിൽ പ്രവർത്തിക്കുന്ന ജെയ്ൻ ബേക്കറി ആൻഡ് കോൺഫെക്ഷനറീസിന്‍റെ ഉടമയാണ് അറസ്റ്റിലായത്.
മുസ് ലിം തൊഴിലാളിയെ വേണ്ടെന്ന ബേക്കറി ഉടമയുടെ പരസ്യം പ്രകടമായ വിവേചനമാണെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ചെന്നൈ പൊലീസ് ഉടമയെ അറസ്റ്റ് ചെയ്തത്.
വർഗീയ സംഘർഷത്തിന് ശ്രമിക്കൽ, മുസ് ലിംകൾക്കെതിരെ തെറ്റായ സന്ദേശം പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്.
ജെയ്ൻ വിഭാഗക്കാർക്ക് മാത്രം ഭക്ഷിക്കാനുള്ള ഉല്‍പന്നങ്ങളാണ് ബേക്കറിയിൽ തയാറാക്കുന്നതെന്നാണ് ഉടമയുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.