കർണാടകയിൽ കാവിവൽക്കരണമോ സദാചാര പൊലീസിങ്ങോ അനുവദിക്കില്ല -ഡി.കെ ശിവകുമാർ

ബംഗളൂരു: കർണാടകയിൽ കാവിവൽക്കരണമോ സദാചാര പൊലീസിങ്ങോ നിയമവിരുദ്ധ പ്രവർത്തനങ്ങളോ അനുവദിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. സംസ്ഥാനത്ത് അഴിമതി രഹിത സർക്കാർ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മഴക്കാലത്ത് ജാഗ്രത പാലിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ബംഗളൂരുവിലെ ഗതാഗതക്കുരുക്ക് എങ്ങനെ പരിഹരിക്കാമെന്ന് റിപ്പോർട്ട് നൽകാൻ പൊലീസ് കമ്മീഷണറോടും മുനിസിപ്പൽ കമീഷണറോടും ആവശ്യപ്പെട്ടതായും ഡി.കെ. ശിവകുമാർ വ്യക്തമാക്കി.

പാർട്ടിയിലെ പ്രശ്‌നങ്ങൾ നോക്കാൻ കോൺഗ്രസ് ഹൈക്കമാൻഡും ദേശീയ നേതാക്കളുമുണ്ട്. സംസ്ഥാനത്തിന്റെ സർവതോന്മുഖമായ വികസനം മാത്രമാണ് തങ്ങളുടെ മുൻഗണനയെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.

Tags:    
News Summary - No more moral policing, no saffronisation, no illegal activities... DK Shivakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.